CMDRF

ഒന്നാം സ്ഥാനം കൈവിടാതെ ഏഷ്യാനെറ്റ്; റിപ്പോർട്ടർ രണ്ടാമത്

കേരളത്തിലെ ചാനൽ യുദ്ധത്തിൽ പുതിയ ബാർക്ക് റേറ്റിങ്ങിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെ മുന്നിൽ.

ഒന്നാം സ്ഥാനം കൈവിടാതെ ഏഷ്യാനെറ്റ്; റിപ്പോർട്ടർ രണ്ടാമത്
ഒന്നാം സ്ഥാനം കൈവിടാതെ ഏഷ്യാനെറ്റ്; റിപ്പോർട്ടർ രണ്ടാമത്

ചാനൽ യുദ്ധത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കേരളത്തിലെ ചാനൽ യുദ്ധത്തിൽ പുതിയ ബാർക്ക് റേറ്റിങ്ങിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെ മുന്നിൽ. ഇത്തവണ 99.78 പോയിന്റോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

തൊട്ടുപുറകിലായി റിപ്പോർട്ടർ ചാനലുമുണ്ട്. 98.13 പോയിന്റാണ് റിപ്പോർട്ടറിനുള്ളത്. ശ്രീകണ്ഠൻ നായരുടെ ട്വന്റി ഫോർ മൂന്നാം സ്ഥാനത്ത് തന്നെയാണ്. 77.54 പോയിന്റിലേക്കാണ് ട്വന്റി ഫോർ താഴ്ന്നിരിക്കുന്നത്.

Also Read: ഒന്നാം സ്ഥാനത്ത് വീണ്ടും ഏഷ്യാനെറ്റ്, രണ്ടാം സ്ഥാനം കൈവിടാതെ റിപ്പോർട്ടർ !

മനോരമ ന്യൂസ് 47.52 പോയിന്റോടെ നാലാമതും മാതൃഭൂമി ന്യൂസ് 38.35 പോയിന്റോടെ അഞ്ചാമതുമാണ്.

New Bark Rating

21.74 പോയിന്റിൽ ജനം ടിവി ആറാമതും കൈരളി ന്യൂസ് 19.95 പോയിന്റോടെ ഏഴാമതുമാണ്. 17.07 പോയിന്റുകൾ നേടി ന്യൂസ് 18 എട്ടാമതും മീഡിയ വൺ 11.05 പോയിന്റോടെ ഒമ്പതാമതുമാണ് തുടരുന്നത്.

Top