ഒന്നാം സ്ഥാനം കൈവിടാതെ ഏഷ്യാനെറ്റ്, നില വീണ്ടും മെച്ചപ്പെടുത്തി

വാര്‍ത്തകളിലും ദൃശ്യങ്ങളിലും പുതുമയും മാറ്റങ്ങളുമായി ഒന്നാം സ്ഥാനത്തിനായി പൊരുതുന്ന റിപ്പോര്‍ട്ടര്‍ ടിവി ഇത്തവണയും രണ്ടാമത് തന്നെയാണ്.

ഒന്നാം സ്ഥാനം കൈവിടാതെ ഏഷ്യാനെറ്റ്, നില വീണ്ടും മെച്ചപ്പെടുത്തി
ഒന്നാം സ്ഥാനം കൈവിടാതെ ഏഷ്യാനെറ്റ്, നില വീണ്ടും മെച്ചപ്പെടുത്തി

ചാനല്‍ യുദ്ധത്തില്‍ ഒന്നാം സ്ഥാനം കൈവിടാതെ നില വീണ്ടും മെച്ചപ്പെടുത്തി ഏഷ്യാനെറ്റ്. കഴിഞ്ഞ ആഴ്ച 99.78 പോയിന്റ് ആയിരുന്നെങ്കില്‍ ഇത്തവണ 104.30 പോയിന്റാണ് ഏഷ്യാനെറ്റ് നേടിയിരിക്കുന്നത്. വാര്‍ത്തകളിലും ദൃശ്യങ്ങളിലും പുതുമയും മാറ്റങ്ങളുമായി ഒന്നാം സ്ഥാനത്തിനായി പൊരുതുന്ന റിപ്പോര്‍ട്ടര്‍ ടിവി ഇത്തവണയും രണ്ടാമത് തന്നെയാണ്. കഴിഞ്ഞ ആഴ്ച 98.13 പോയിന്റായിരുന്നെങ്കില്‍ ഇത്തവണ 97.51 പോയിന്റാണുള്ളത്.

തൊട്ടുപിന്നിലായി തന്നെ ശ്രീകണ്ഠന്‍ നായരുടെ ട്വന്റി ഫോര്‍ ന്യൂസ് മൂന്നാം സ്ഥാനത്ത് തന്നെയാണ്. കഴിഞ്ഞ തവണ 77.54 പോയിന്റായിരുന്നെങ്കില്‍ ഇത്തവണ അത് 78.50 പോയിന്റായി. നാലാം സ്ഥാനത്ത് തുടരുന്ന മനോരമ ന്യൂസിന് കഴിഞ്ഞ ആഴ്ച 47.52 പോയിന്റാണ് നേടാനായതെങ്കില്‍ ഇത്തവണ അത് 50.00 പോയിന്റായി നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

Also Read: ഒന്നാം സ്ഥാനം കൈവിടാതെ ഏഷ്യാനെറ്റ്; റിപ്പോർട്ടർ രണ്ടാമത്

കഴിഞ്ഞ തവണ 38.35 പോയിന്റോടെ അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിന് ഇത്തവണ 38.95 പോയിന്റാണുള്ളത്. ആറാം സ്ഥാനത്തുള്ള ജനം ടിവിക്ക് കഴിഞ്ഞ ആഴ്ച 21.74 പോയിന്റായിരുന്നെങ്കില്‍ ഇത്തവണ 21.66 പോയിന്റാണ്. കഴിഞ്ഞ ആഴ്ച 19.95 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിന്ന കൈരളി ന്യൂസിന് ഇത്തവണ 21.54 പോയിന്റാണ് ഉള്ളത്. 17.10 പോയിന്റോടെ ന്യൂസ് 18 ചാനല്‍ എട്ടാമതും 11.71 പോയിന്റോടെ മീഡിയ വണ്‍ ഒമ്പതാമതുമാണ് തുടരുന്നത്.

Top