CMDRF

ജോഫിന്‍ ടി ചാക്കോയുടെ ബിഗ് ബജറ്റ് ചിത്രത്തില്‍ നായകനായി ആസിഫ് അലി; ചിത്രീകരണം പൂര്‍ത്തിയായി

ജോഫിന്‍ ടി ചാക്കോയുടെ ബിഗ് ബജറ്റ് ചിത്രത്തില്‍ നായകനായി ആസിഫ് അലി; ചിത്രീകരണം പൂര്‍ത്തിയായി
ജോഫിന്‍ ടി ചാക്കോയുടെ ബിഗ് ബജറ്റ് ചിത്രത്തില്‍ നായകനായി ആസിഫ് അലി; ചിത്രീകരണം പൂര്‍ത്തിയായി

മ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിന്‍ ടി ചാക്കോയുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ജോഫിന്‍ തന്നെയാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

നൈറ്റ് ഡ്രൈവ്’, ‘മാളികപ്പുറം’, ‘201’8 എന്നീ വിജയ ചിത്രങ്ങള്‍ക്കും റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’യ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി ആസിഫ് അലി, അനശ്വര രാജന്‍, മനോജ് കെ ജയന്‍ എന്നിവര്‍ എത്തുന്നു.

Top