കാത്തിരിപ്പിനൊടുവിൽ ‘കിഷ്കിന്ധാ കാണ്ഡം’ തിയേറ്ററുകളിലേക്ക്

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്

കാത്തിരിപ്പിനൊടുവിൽ ‘കിഷ്കിന്ധാ കാണ്ഡം’ തിയേറ്ററുകളിലേക്ക്
കാത്തിരിപ്പിനൊടുവിൽ ‘കിഷ്കിന്ധാ കാണ്ഡം’ തിയേറ്ററുകളിലേക്ക്

ജോബി ജോർജ്ജ് നിർമ്മിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’ നാളെ തീയറ്ററുകളിലേക്ക്. ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഈയിടെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ദിൻജിത്ത് അയ്യത്താൻ തന്നെ സംവിധാനം ചെയ്ത കക്ഷി അമ്മിണിപ്പിള്ളയിൽ വക്കീൽ ആയിട്ടായിരുന്നു ആസിഫ് അലി എത്തിയത്.

ഇതിന് ശേഷം ആസിഫ് അലിയെ തന്നെ മുൻനിർത്തി ദിൻജിത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം . ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. അപർണ്ണ ബാലമുരളി നായികയായി എത്തുന്നത്.

ALSO READ: http://മായാനും ബീരാനും വീണ്ടും അരങ്ങിലെത്തി ; തടിച്ചു കൂടി ‘ഉമ്മാച്ചു’ പ്രേക്ഷകർ

ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ഇതിൽ ജഗദീഷ്, അശോകൻ, നിഷാൻ, നിഴൽകൾ രവി, ഷെബിൻ ബെൻസൺ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മുജീബ് മജീദാണ് സംഗീതം ഒരുക്കുന്നത്.

Top