ആസിഫിന്റെ കരിയറിലെ കുതിപ്പോ ‘കിഷ്‍കിന്ധാ കാണ്ഡം’! ചിത്രം നാലാം വാരത്തിലേക്ക്

ആസിഫലി ചിത്രത്തിൻറെ 25-ാം ദിനമാണ് ഇന്ന്. ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 24 ദിവസം കൊണ്ട് ചിത്രം 71 കോടി പിന്നിട്ടു എന്നതാണ്.

ആസിഫിന്റെ കരിയറിലെ കുതിപ്പോ ‘കിഷ്‍കിന്ധാ കാണ്ഡം’! ചിത്രം നാലാം വാരത്തിലേക്ക്
ആസിഫിന്റെ കരിയറിലെ കുതിപ്പോ ‘കിഷ്‍കിന്ധാ കാണ്ഡം’! ചിത്രം നാലാം വാരത്തിലേക്ക്

മൗത്ത് പബ്ലിസിറ്റി കൊണ്ട് ഹിറ്റ് ആയ ഒരു സിനിമ, അടുത്തകാലത്തൊന്നും മലയാള സിനിമക്ക് ജനങ്ങളുടെ ഇടയിൽ ഇങ്ങനെ പിആർ കിട്ടിയിട്ടില്ല, സമീപകാലത്ത് അങ്ങനെ മികച്ച അഭിപ്രായവും കളക്ഷനും ലഭിച്ച ചിത്രങ്ങളിലൊന്നാണ് ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം. ചിത്രത്തിന്റെ കഥയിൽ മാത്രമല്ല കഥപറച്ചിലിലും പുതുമയുമായി എത്തിയ ചിത്രം ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 നാണ് റിലീസ് ചെയ്യപ്പെട്ടത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടാനായ ചിത്രത്തിന് ഓണം വാരാന്ത്യത്തില്‍ മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സി ആയിരുന്നു. അത് പിന്നീടുള്ള വാരങ്ങളിലും തുടര്‍ന്നതോടെ മൂലധനത്തിനേക്കാൾ നിര്‍മ്മാതാവിന് മികച്ച ലാഭം നേടിക്കൊടുക്കുന്ന ചിത്രമായി കിഷ്കിന്ധാ കാണ്ഡം മാറി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.

ആസിഫലി ചിത്രത്തിൻറെ 25-ാം ദിനമാണ് ഇന്ന്. ഇതോടെ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 24 ദിവസം കൊണ്ട് ചിത്രം 71 കോടി പിന്നിട്ടു എന്നതാണ്. അതേസമയം ചിത്രത്തിന്‍റെ കളക്ഷന്‍ സംബന്ധിച്ച് ഔദ്യോഗികമായി കണക്കുകളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. ഓണം പോലെ ഒരു ഫെസ്റ്റിവല്‍ സീസണില്‍ സീരിയസ് ആയി കഥ പറയുന്ന ഒരു ചിത്രം ബോക്സ് ഓഫീസില്‍ ഇങ്ങനെ വിജയിക്കില്ലെന്ന ധാരണയെയാണ് ഇപ്പോൾ കിഷ്കിന്ധാ കാണ്ഡം ഉടച്ചുകളഞ്ഞത്.

Also Read: ‘മലയാള സിനിമ തകരുമോ എന്ന് സംശയിച്ചു; കിഷ്‌കിന്ധാ കാണ്ഡത്തെ പുകഴ്ത്തി സത്യന്‍ അന്തിക്കാട്

‘കക്ഷി’ക്ക് ശേഷം കിഷ്കിന്ധ !

MALAYALAM MOVIE- KAKSHI: AMMINIPILLA POSTER

ആസിഫ് അലി നായകനായി വന്ന ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന്‍റെ രചനയും ഛായാ​ഗ്രഹണവും ഒക്കെ ബാഹുല്‍ രമേശ് ആണ്. അതേസമയം ഛായാ​ഗ്രാഹകനായ ബാഹുലിന്‍റെ ആദ്യ തിരക്കഥയാണ് ഇത് എന്നുള്ള സവിശേഷതയുമുണ്ട് സിനിമക്ക്. ആസിഫ് അലിക്കൊപ്പം വിജയരാഘവനും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമാ ആരാധകർക്കിടയിൽ മൂവരുടെയും പ്രകടനങ്ങളും കൈയടി നേടിയിരുന്നു.

Also Read: ആദ്യദിനം നേടിയത് 45 ലക്ഷം, എന്നാൽ പിന്നീട് നേടിയത് കോടികളും !

ജോബി ജോര്‍ജ് ആണ് ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രേക്ഷക കയ്യടി നേടി മുന്നോട്ട് കുതിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ്.

Top