CMDRF

ടിപി വധക്കേസ്: കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയ്ക്ക് സ്ഥലം മാറ്റം

ടിപി വധക്കേസ്: കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയ്ക്ക് സ്ഥലം മാറ്റം
ടിപി വധക്കേസ്: കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയ്ക്ക് സ്ഥലം മാറ്റം

ക​ണ്ണൂ​ർ: കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗ​സ​ർ മ​നോ​ജി​ന് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യിട്ടായിരുന്നു കെ.​കെ.​ര​മ​യു​ടെ മൊ​ഴി​യെ​ടു​ത്തത്.

കൊ​ള​വ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ശ്രീ​ജി​ത്തി​നെ വ​യ​നാ​ട്ടി​ലേ​ക്ക് സ്ഥ​ലം​ മാ​റ്റി. ടിപി വധക്കേസിൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ ടി.​കെ.​ര​ജീ​ഷ്, അ​ണ്ണ​ൻ സി​ജി​ത്, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​മാ​ണ് വി​വാ​ദ​മാ​യ​ത്. ടിപി ചന്ദ്രശേഖരൻ കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ് നൽകി ജയിലിൽ നിന്ന് പുറത്തിറക്കാനായിരുന്നു സർക്കാർ നീക്കം.

കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ടികെ രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് സ്പെഷ്യൽ ഇളവ് നൽകാനാണ് വഴി വിട്ട നീക്കം നടത്തിയത്. 20 വർഷം വരെ ഈ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന ഹൈക്കോടതി വിധി  നിലനിൽക്കെയായിരുന്നു സർക്കാരിന്റെ വഴി വിട്ട നീക്കം. 

Top