വധശ്രമക്കേസ് പ്രതിക്കൊപ്പം എ.എസ്.ഐയുടെ ടൂർ; ഒടുവിൽ സസ്പെൻഷൻ

വധശ്രമക്കേസ് പ്രതിക്കൊപ്പം എ.എസ്.ഐയുടെ ടൂർ; ഒടുവിൽ സസ്പെൻഷൻ
വധശ്രമക്കേസ് പ്രതിക്കൊപ്പം എ.എസ്.ഐയുടെ ടൂർ; ഒടുവിൽ സസ്പെൻഷൻ

ആലപ്പുഴ: വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾക്കൊപ്പം ഉല്ലാസയാത്ര നടത്തിയ സംഭവത്തിൽ എഎസ്‌ഐക്ക് സസ്‌പെൻഷൻ. ആലപ്പുഴ എആർ ക്യാമ്പ് എഎസ്‌ഐ ശ്രീനിവാസനെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ മാർച്ചിൽ ലഭിച്ച പരാതിയിലാണ് പൊലീസ് ഇപ്പോൾ നടപടിയെടുത്തത്.

11 വർഷം മുൻപ് നഗരത്തിൽ നടന്ന കൊലപാതകശ്രമത്തിൽ ഹൈക്കോടതിയിൽനിന്നു ജാമ്യംനേടിയ മൂന്നാംപ്രതി ഉളുക്ക് ഉണ്ണിയെന്ന ഉണ്ണിക്കും (41) സുഹൃത്തുക്കൾക്കുമൊപ്പമാണ് എ.എസ്.ഐ. വിനോദയാത്ര നടത്തിയത്.

കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ആലപ്പുഴയിലെ ഒരുവീട്ടിലും ജില്ലയ്ക്കു പുറത്തുള്ള വിനോദസഞ്ചാരകേന്ദ്രത്തിലും ആട്ടവും പാട്ടുമായി സംഘം ആഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വധശ്രമക്കേസിൽ ജില്ലാ സെഷൻസ് കോടതി പതിനൊന്നരവർഷം ശിക്ഷിച്ച ഉണ്ണിയുൾപ്പെടെയുള്ള പ്രതികൾ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയായിരുന്നു ആഘോഷം.

എന്നാൽ എഎസ്‌ഐക്കെതിരെ നടപടിയെടുത്തിരുന്നില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് എഎസ്‌ഐക്കെതിരെ നടപടിയെടുത്തത്.

Top