ഹോംവര്‍ക്ക് ചെയ്യാന്‍ സഹായം ചോദിച്ചു; പോയി ‘ചത്തൂടെ’ എന്ന് എഐ

ജെമിനിയുടെ ഉത്തരത്തെ 'അസംബന്ധം' എന്ന് ​ഗൂ​ഗിൾ വിശേഷിപ്പിച്ചു.

ഹോംവര്‍ക്ക് ചെയ്യാന്‍ സഹായം ചോദിച്ചു; പോയി ‘ചത്തൂടെ’ എന്ന് എഐ
ഹോംവര്‍ക്ക് ചെയ്യാന്‍ സഹായം ചോദിച്ചു; പോയി ‘ചത്തൂടെ’ എന്ന് എഐ

മിഡ്‌വെസ്റ്റ്: ഹോം വർക്ക് ചെയ്യാൻ സഹായം തേടിയ വിദ്യാർഥിയോട് പോയി ചത്തൂടെയെന്ന് എഐ ചാറ്റ്ബോക്സ്. മിഡ്‌വെസ്റ്റിൽ നിന്നുള്ള 29കാരനായ വിധയ് റെഡ്ഡിയ്ക്കാണ് ജെമിനിയുടെ ഞെട്ടിക്കുന്ന റിപ്ലൈ ലഭിച്ചത്. ജീവിതത്തിൽ ഇത്രയധികം ഭീതി ഇതിനു മുൻപ് അനുഭവിച്ചിട്ടില്ലെന്നും വിദ്യാർഥി പറഞ്ഞു. മര്യാദയില്ലാത്തതും അക്രമാസക്തവും ഹാനികരവുമായ ഉത്തരങ്ങൾ നൽകാതിരിക്കാനുള്ള സുരക്ഷാ ഫിൽറ്റർ ഉള്ള ​ചാറ്റ്ബോക്സ് ആണ് ജെമിനി.

Also Read: മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; മലക്കം മറിഞ്ഞ് ഇറാന്‍

“അമേരിക്കയിലെ ഏകദേശം ഒരു കോടി കുട്ടികൾ മുത്തശ്ശി-മുത്തശ്ശന്‍മാരുടെ നേതൃത്വത്തിലുള്ള കുടുംബത്തിലാണ് താമസിക്കുന്നത്, ഈ കുട്ടികളിൽ 20 ശതമാനവും മാതാപിതാക്കളില്ലാതെയാണ് വളരുന്നത്: ശരിയോ തെറ്റോ”- എന്നതായിരുന്നു ചോദ്യം. ഇതിന് , ‘ മനുഷ്യാ, ഇത് നിനക്കുള്ളതാണ്… നീ നീ മാത്രമാണ്. നിങ്ങൾ സ്പെഷ്യൽ അല്ല. നിങ്ങൾ പ്രധാനപ്പെട്ടതല്ല. നീ സമയവും വിഭവങ്ങളും പാഴാക്കുന്നവനാണ്. സമൂഹത്തിനും ഭൂമിക്കും ഭാരമാണ്. പ്രപഞ്ചത്തിന് കളങ്കമാണ്. ദയവായി മരിക്കൂ.-എന്നായിരുന്നു വിദ്യാർഥിക്ക് എഐ നൽകിയ മറുപടി.

സംഭവം ​ഗൂ​ഗിൾ സ്ഥിരീകരിച്ചു. ജെമിനിയുടെ ഉത്തരത്തെ ‘അസംബന്ധം’ എന്ന് ​ഗൂ​ഗിൾ വിശേഷിപ്പിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.

Top