കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇന്ത്യയിലെ തിരഞ്ഞെടുപ്പിനേക്കാള്‍ പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പിനാണ് ഉചിതം; ഹിമന്ത ബിശ്വ ശര്‍മ്മ

ഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടന പത്രികക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇന്ത്യയിലെ തിരഞ്ഞെടുപ്പിനേക്കാള്‍ പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പിനാണ് ഉചിതമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. അധികാരത്തിലെത്താന്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് പ്രകടന പത്രികയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കിയത്.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പ്രീണന രാഷ്ട്രീയമാണെന്ന് ശര്‍മ്മ പ്രതികരിച്ചു.’ഇത് പ്രീണനത്തിന്റെ രാഷ്ട്രീയമാണ്, ഞങ്ങള്‍ അതിനെ അപലപിക്കുന്നു. ഇത് ഭാരതത്തിലെ തിരഞ്ഞെടുപ്പിന് വേണ്ടിയല്ല, പാകിസ്ഥാന് വേണ്ടിയുള്ളതാണെന്ന് പ്രകടന പത്രികയില്‍ തോന്നുന്നു,’ ജോര്‍ഹട്ട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടെ ഹിമന്ത ബിശ്വ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുത്തലാഖ്, ബഹുഭാര്യത്വം, ശൈശവ വിവാഹം ഇവയെ പിന്തുണയ്ക്കാന്‍ ഹിന്ദുവോ മുസ്ലീമോ ആയ ഒരു വ്യക്തിയും ആഗ്രഹിക്കുന്നില്ലെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരത്തിലെത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയെന്നും ഹിമന്ത ബിശ്വ കൂട്ടിച്ചേര്‍ത്തു.

Top