CMDRF

വിവാദ ഉത്തരവുമായി അസം മെഡിക്കല്‍ കോളജ്

വിവാദ ഉത്തരവുമായി അസം മെഡിക്കല്‍ കോളജ്
വിവാദ ഉത്തരവുമായി അസം മെഡിക്കല്‍ കോളജ്

ഗുവാഹത്തി: പശ്ചിമബംഗാളില്‍ പി.ജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ ഉത്തരവുമായി അസം മെഡിക്കല്‍ കോളജ്. വനിത ഡോക്ടര്‍മാരും ജീവനക്കാരും രാത്രിസമയത്ത് മെഡിക്കല്‍ കോളജ് കാമ്പസില്‍ ചുറ്റിത്തിരിയരുതെന്നാണ് അസമിലെ സില്‍ചര്‍ മെഡിക്കല്‍ കോളജിന്റെ ഉത്തരവ്.

കോളജിന്റെ പ്രിന്‍സിപ്പലും ചീഫ് സൂപ്രണ്ടുമായ ഡോ.ഭാസ്‌കര്‍ ഗുപ്തയാണ് ഉത്തരവിറക്കിയത്. ഒറ്റപ്പെട്ട, ലൈറ്റില്ലാത്ത ആളനക്കം കുറവുള്ള മേഖലകളിലേക്ക് വനിത ജീവനക്കാരും വിദ്യാര്‍ഥിനികളും പോകരുതെന്നും ഉത്തരവില്‍ പറയുന്നു. മുന്‍കൂട്ടി വിവരം അറിയിച്ചതിന് ശേഷം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ രാത്രി സമയത്ത് ഹോസ്റ്റലില്‍ നിന്നും പുറത്ത് പോകാവുവെന്നും നിര്‍ദേശിച്ചിട്ടുണ്ട്.ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ അവിടത്തെയും കോളജിലേയും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ വിളിക്കാനായുള്ള എമര്‍ജന്‍സി നമ്പറുകള്‍ എപ്പോഴും ഫോണില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ ഉടന്‍ ജന്‍ഡര്‍ ഹരാസ്‌മെന്റ് കമ്മറ്റിയുടെ ചെയര്‍മാ?നേയൊ അംഗങ്ങളേയോ വിവരമറിയിക്കണം. ഡോക്ടര്‍മാരുടേയും വിദ്യാര്‍ഥികളുടേയും മറ്റ് ജീവനക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് കോളജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.

Top