ഇസ്‌ലാമാബാദ്: ചാവേറാക്രമണത്തിൽ വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിൽ 10 സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള ഇതേ പ്രദേശത്ത് തിങ്കളാഴ്ച നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ എട്ടു പേർ മരിച്ചതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ സംഭവം. ചെക്ക് പോയിന്റിനു സമീപം സ്ഫോടകവസ്തു നിറച്ച വാഹനവുമായെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ 7 സൈനികർക്കും പരുക്കേറ്റു.
Also Read : ഗാസയ്ക്ക് കൂടുതല്‍ സഹായം; സംയുക്ത ആഹ്വാനവുമായി ജി20 ഉച്ചകോടിക്ക് സമാപനം
ചാവേർ സ്ഫോടനത്തിൽ ചെക്ക്‌പോസ്റ്റിനും സൈനിക വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹാഫിസ് ഗുൽ ബഹാദൂർ സായുധ സംഘം ഏറ്റെടുത്തു. തിങ്കളാഴ്‌ച ഉണ്ടായ 8 സൈനികർ മരിച്ച മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ 9 ഭീകരരും കൊല്ലപ്പെട്ടിരുന്നു.