മുംബൈ: എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതക കേസിലെ മൂന്നാം പ്രതി അറസ്റ്റില്‍. ഒളിവിലായിരുന്ന പ്രതി പ്രവീണ്‍ ലോങ്കറിനെ പൂനെയില്‍ വെച്ചാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിലൊരാളാണ് പ്രവീണെന്ന് പൊലീസ് പറഞ്ഞു.
ഹരിയാന സ്വദേശി ഗുര്‍മെയില്‍ സിങ്ങിനെ ഈ മാസം 21 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിലായ മറ്റൊരു പ്രതി ഉത്തര്‍പ്രദേശ് സ്വദേശി ധരംരാജ് കശ്യപിന്റെ പ്രായം തെളിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അതിന് ശേഷം ധരംരാജിന്റെ കസ്റ്റഡി ആവശ്യത്തില്‍ തീരുമാനം എടുക്കും.