മംഗളൂരു: കാർക്കള മുനിസിപ്പൽ കൗൺസിലർ കെ. സീതാറാമിനെ ആണ് (60) പൊലീസ് അറസ്റ്റ് ചെയ്തത്. തൊഴിലാളിയെ അടിച്ച് കാലൊടിച്ച കേസിൽ ആയിരുന്നു അറസ്റ്റ്. മഹാബല മൂല്യ എന്ന തൊഴിലാളിയെ (55) കൗൺസിലർ അക്രമിക്കുകയായിരുന്നു. മൂല്യ കാലൊടിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണ കാരണം വ്യക്തമല്ല.