CMDRF

നിയമസഭാ ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വൻമുന്നേറ്റം

നിയമസഭാ ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വൻമുന്നേറ്റം
നിയമസഭാ ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വൻമുന്നേറ്റം

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നേർക്കുനേർ പോരാട്ടത്തിൽ എൻഡിഎയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടി . ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വൻനേട്ടം. 13-ൽ 11 സീറ്റുകളിലും ഇന്ത്യ സഖ്യ പാർട്ടികൾ വിജയിച്ചപ്പോൾ ഒരിടത്ത് മാത്രമാണ് എൻഡിഎയ്ക്ക് വിജയിക്കാനായത്.

ഒരു സീറ്റിൽ സ്വതന്ത്രനാണ് മുന്നിൽ. സിറ്റിങ് എംഎൽഎമാരുടെ രാജിയും മരണവുമാണ് ഉപതിരഞ്ഞെടുപ്പുകളിലേക്ക് നയിച്ചത്. റുപൗലി (ബിഹാർ), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാൾ), വിക്രവണ്ടി (തമിഴ്നാട്), അമർവാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിർപുർ, നലഗഢ് (ഹിമാചൽ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Top