നിയമസഭാ ഉപതിരഞ്ഞെടുപ്പ് ; അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

ഇതിൽ 1,00,290 പേർ സ്ത്രീകളും 94,412 പേർ പുരുഷന്മാരുമാണ്

നിയമസഭാ ഉപതിരഞ്ഞെടുപ്പ് ; അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
നിയമസഭാ ഉപതിരഞ്ഞെടുപ്പ് ; അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ആകെ 1,94,706 വോട്ടർമാരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 1,00,290 പേർ സ്ത്രീകളും 94,412 പേർ പുരുഷന്മാരുമാണ്. നാലുപേർ ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തിൽപ്പെട്ടവരും 780 പേർ ഭിന്നശേഷിക്കാരുമാണ്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രണ്ടാംസ്ഥാനത്തെത്തിയ എൻഡിഎ സ്ഥാനാർത്ഥി ഇ. ശ്രീധരൻ 50,220 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി സി.പി പ്രമോദ് 36,624 വോട്ടുകളും നേടിയിരുന്നു.

യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ, എൽഡിഎഫ് സ്വതന്ത്രനായി പി.സരിൻ, എൻഡിഎക്ക് വേണ്ടി സി.കൃഷ്ണകുമാർ എന്നിവരാണ് മത്സര രംഗത്തുള്ളത്. എല്ലാവരും വളരെ ആകാംഷയോടെയാണ് ഉപതിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്.

Top