CMDRF

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചൽപ്രദേശിലും സിക്കിമിലും ഭരണത്തുടർച്ച

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചൽപ്രദേശിലും സിക്കിമിലും ഭരണത്തുടർച്ച
നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചൽപ്രദേശിലും സിക്കിമിലും ഭരണത്തുടർച്ച

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അരുണാചൽപ്രദേശിലും സിക്കിമിലും ഭരണത്തുടർച്ച. അരുണാചലിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റുകളിൽ മുന്നിട്ടുനിൽക്കുകയാണ്. സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ച അധികാരത്തിലേക്കെത്തും. പ്രേം സിങ് തമങിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ഇത് രണ്ടാമൂഴമാണ്. സിക്കിമിൽ പ്രതിപക്ഷം ഒറ്റസീറ്റിൽ ഒതുങ്ങി.

സിക്കിം, അരുണാചൽ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണൽ നേരത്തെയാക്കിയത്. അരുണാചൽപ്രദേശിൽ 60 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു വേടത് 31 സീറ്റുകൾ. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 10 സീറ്റുകളിൽ അടക്കം 46 സീറ്റുകളിൽ ബിജെപി വിജയം ഉറപ്പിച്ചു. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേൻ എന്നിവരടക്കമുള്ളവർ എതിരില്ലാതെ നേരത്തെ തന്നെ വിജയിച്ചിരുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. എൻപിപി 8 ഉം മറ്റുള്ളവർ 7 ഉം സീറ്റുകളിൽ വിജയിച്ചു. തുടർഭരണം ഉറപ്പാക്കിയ സഹചര്യത്തിൽ ബിജെ.പി പ്രപർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയഘോഷം നടത്തി.

സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ച അധികാരത്തിൽ തുടരും. 32 സീറ്റുകളിൽ 31 ലും അവർ ഒന്നാമതെത്തി. കേവല ഭൂരിപക്ഷത്തിന് 17 സീറ്റുകളാണ് ഇവിടെ വേണ്ടത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 1 സീറ്റിൽ വിജയിച്ചു. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്‌കെഎം), മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് (എസ്ഡിഎഫ്), മുൻ ഫുട്ബോൾ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ 17 സീറ്റുമായി ആണ് എസ്‌കെഎം അധികാരത്തിലെത്തിയത്.

Top