ചൈനയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആരാണെന്ന് അറിയാമോ? ആസ്തി അംബാനിയുടെ സ്വത്തിന്റെ പകുതി പോലുമില്ല

ഷാങ് യിമിംഗിന്റെ ആസ്തി 9.3 ബില്യണ്‍ ഡോളര്‍ മാത്രമാണ്.

ചൈനയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആരാണെന്ന് അറിയാമോ? ആസ്തി അംബാനിയുടെ സ്വത്തിന്റെ പകുതി പോലുമില്ല
ചൈനയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആരാണെന്ന് അറിയാമോ? ആസ്തി അംബാനിയുടെ സ്വത്തിന്റെ പകുതി പോലുമില്ല

ഹുറുണ്‍ ചൈന റിച്ച് ലിസ്റ്റ് പ്രകാരം ചൈനയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ബൈറ്റ്ഡാന്‍സ് സ്ഥാപകന്‍ ഷാങ് യിമിംഗ് ആണ്. എന്നാല്‍, മുകേഷ് അംബാനിയുടെ ആസ്തിയുടെ പകുതി പോലുമില്ല ചൈനയിലെ ഏറ്റവും വലിയ കോടീശ്വരന്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 102 ബില്യണ്‍ ഡോളര്‍ ആണ്. അതേസമയം, ഷാങ് യിമിംഗിന്റെ ആസ്തി 9.3 ബില്യണ്‍ ഡോളര്‍ മാത്രമാണ്. ജനപ്രിയ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമുകളായ ഡൂയിന്‍, ടിക് ടോക്ക് എന്നിവയുടെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് സ്ഥാപകനാണ് ഷാങ് യിമിംഗ്.

Also Read:  ഇന്ത്യയിലെ പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്ക് സന്തോഷവാര്‍ത്ത: കമ്മീഷന്‍ തുക വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍

കൂടാതെ, ഹുറൂണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ചൈന ലിസ്റ്റിലെ സംരംഭകരുടെ മൊത്തം സമ്പത്ത് മുന്‍വര്‍ഷത്തേക്കാള്‍ 10% കുറഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം, ചൈനയുടെ സമ്പദ്വ്യവസ്ഥയ്ക്കും ഒപ്പം ഓഹരി വിപണികള്‍ക്കും തിരിച്ചടികള്‍ നേരിട്ട വര്‍ഷമായിരുന്നു എന്ന് ഹുറൂണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും ചീഫ് ഗവേഷകനുമായ റൂപര്‍ട്ട് ഹൂഗ്വെര്‍ഫ് പറഞ്ഞു.

ഓഗസ്റ്റില്‍ പുറത്തിറക്കിയ ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം, ചൈനയുടെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 25% കുറവുണ്ടായപ്പോള്‍, ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 29% വര്‍ധനവ് രേഖപ്പെടുത്തി, എങ്കിലും, മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോഴും ചൈനയെക്കാള്‍ വളരെ പിന്നിലാണ്. ചൈനയില്‍ മൊത്തം 753 ശതകോടീശ്വരന്മാരുണ്ട്, ഇന്ത്യയുടെ 334 പേര് മാത്രമാണ് ഉള്ളത്.

Top