CMDRF

2024 MT1 എന്ന ഛിന്നഗ്രഹം ഇന്ന് ഭൂമിയോടടുക്കും

2024 MT1 എന്ന ഛിന്നഗ്രഹം ഇന്ന് ഭൂമിയോടടുക്കും
2024 MT1 എന്ന ഛിന്നഗ്രഹം ഇന്ന് ഭൂമിയോടടുക്കും

260 അടിയോളം വ്യാസമുള്ള 2024 MT1 എന്ന കൂറ്റൻ ഛിന്നഗ്രഹം ഇന്ന് ഭൂമിയോടടുക്കും. മണിക്കൂറിൽ 65,215 കിലോമീറ്റർ വേഗതയിലാണ് 2024 MT1 എന്ന കൂറ്റൻഗ്രഹം സഞ്ചരിക്കുന്നത്. ഇതിന് സ്റ്റാച്യു ഓഫ് ലിബേർട്ടിയുടെ വലുപ്പമുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഈ കൂറ്റൻ ഛിന്നഗ്രഹം ഇന്ന് ഭൂമിയുടെ ഏറ്റവും അടുത്തെത്തുമെന്നാണ് കണക്കുക്കൂട്ടുന്നത്.

ഭൂമിയോട് അടുത്ത് വരുന്ന ഛിന്നഗ്രഹങ്ങളെയും ധൂമകേതുക്കളെയും തിരിച്ചറിയുന്നതിനും സ്വഭാവരൂപീകരണത്തിനുമായും പ്രവർത്തിക്കുന്ന നാസയുടെ നിയർ ഒബ്ജക്റ്റ് ഒബ്‌സർവേഷൻസ് പ്രോഗ്രാമാണ് ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. നാസയുടെ കാലിഫോർണിയയിലെ പസഡെനയിലുള്ള ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ഛിന്നഗ്രഹത്തിന്റെ പാതയെ നിരീക്ഷിക്കുന്നുണ്ട്. ബഹിരാകശത്തെ ഛിന്നഗ്രഹങ്ങൾ നിലവിൽ ഭൂമിക്ക് സുരക്ഷാഭീഷണി ഉയർത്തുന്നില്ലെങ്കിലും ഭാവിയിൽ അതിനുള്ള സാധ്യ തള്ളിക്കളയാനാവില്ല.

ഓരോ വർഷവും ചെറുതും വലുതുമായ നിരവധി ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്. ഇവ ഏതെങ്കിലും രീതിയിൽ അപകടാവസ്ഥ സൃഷ്ടിച്ചാൽ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ അണിയറയിലാണ്. നാസയുടെ ‘ഡബിൾ ആസ്റ്ററോയ്ഡ്’ അഥവാ ഡാർട്ട് എന്നത് ഇതിനുള്ള ഒരു സംവിധാനമാണ്. ഭാവിയിൽ ഏതെങ്കിലും ഛിന്നഗ്രഹം ഭൂമിക്ക് നേരെ വന്നാൽ പ്രതിരോധ സംവിധാനമെന്ന നിലയ്ക്ക് ഡാർട്ട് ഉപയോഗിക്കാനാവും.

Top