ഭൂമിയെ ലക്ഷ്യംവെച്ച് ഛിന്നഗ്രഹം അതിവേഗം അരികിലേക്ക്; മുന്നറിയിപ്പുമായി നാസ

ദൂരത്തില്‍ താഴെ സഞ്ചരിക്കുകയും ചെയ്യുന്ന ഛിന്നഗ്രഹങ്ങളെയാണ് അപായ സാധ്യതാ ഗണത്തില്‍ ഉള്‍പ്പെടുത്തുക. 2020 വി.എക്സ് 1 ന് 290 അടി മാത്രമാണ് വ്യാസം.

ഭൂമിയെ ലക്ഷ്യംവെച്ച് ഛിന്നഗ്രഹം അതിവേഗം അരികിലേക്ക്; മുന്നറിയിപ്പുമായി നാസ
ഭൂമിയെ ലക്ഷ്യംവെച്ച് ഛിന്നഗ്രഹം അതിവേഗം അരികിലേക്ക്; മുന്നറിയിപ്പുമായി നാസ

ആസ്റ്ററോയ്ഡ് 2020 വിഎക്സ് 1 എന്ന് പേരിട്ടിരിക്കുന്ന ഭീമന്‍ ഛിന്നഗ്രഹം നാളെ ഭൂമിയ്ക്കടുത്തെത്തുമെന്ന് നാസ. ഒരു വലിയ കെട്ടിടത്തിന്റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തിന് ഏകദേശം 290 അടി (88.69 മീറ്റര്‍) വ്യാസമുണ്ട്.

ഭൗമോപരിതലത്തില്‍ നിന്ന് 74 ലക്ഷം കിമീ ഉയരത്തിലൂടെയാണ് ഛിന്നഗ്രഹം സഞ്ചരിക്കുക. മണിക്കൂറില്‍ 28258 കിലോമീറ്ററാണ് വേഗം. ഇന്ത്യന്‍ സമയം നവംബര്‍ 3 12.44 നാണ് ഛിന്നഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തെത്തുക.

നിയര്‍ എര്‍ത്ത് ഒബ്ജക്ട് വിഭാഗത്തില്‍ പെടുന്ന ചിന്നഗ്രഹമാണ് 2020 വിഎക്സ് 1. കൃത്യമായി പറഞ്ഞാല്‍ അപ്പോളോ ഗ്രൂപ്പില്‍ പെടുന്ന ഛിന്നഗ്രഹമാണിത്. ഭൂമിയുടെ സഞ്ചാര പഥം കടന്നപോവുന്ന പാതയാണിതിന്. എന്തായാലും ഇതിന്റെ വലിപ്പവും ദൂരവും കണക്കിലെടുത്താല്‍ അപകടകാരിയായ ഛിന്നഗ്രഹങ്ങളുടെ ഗണത്തില്‍ പെടുന്നതല്ല 2020 വിഎക്സ് 1.

Read Also:  തിരൂര്‍ സതീശന് പിന്നില്‍ ശോഭാ സുരേന്ദ്രനെന്ന് ദേശീയ നേതൃത്വത്തിന് പരാതി; നേതൃത്വത്തിന്റെ താക്കീത്

150 മീറ്ററില്‍ അധികം (492 അടിയില്‍ കൂടുതല്‍) വ്യാസവും ഭൂമിയില്‍ നിന്ന് 75 ലക്ഷം കി.മീ ദൂരത്തില്‍ താഴെ സഞ്ചരിക്കുകയും ചെയ്യുന്ന ഛിന്നഗ്രഹങ്ങളെയാണ് അപായ സാധ്യതാ ഗണത്തില്‍ ഉള്‍പ്പെടുത്തുക. 2020 വി.എക്സ് 1 ന് 290 അടി മാത്രമാണ് വ്യാസം.

എന്നാല്‍ ഇതുള്‍പ്പടെ എല്ലാ തരം ഛിന്നഗ്രഹങ്ങളേയും ശാസ്ത്രലോകം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇവയുടെ സഞ്ചാര പാതയില്‍ ഏതെങ്കിലും വിധത്തില്‍ മാറ്റമുണ്ടായാല്‍ അത് ചിലപ്പോള്‍ ഭൂമിയ്ക്ക് ഭീഷണിയായി മാറിയേക്കാം.

Top