കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിൽ ജര്‍മ്മന്‍ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു

ജര്‍മ്മന്‍ വിനോദസഞ്ചാരികളായ 14 അംഗ സംഘത്തിലുള്‍പ്പെട്ട ആസ്ട്രിച്ചി(60)ന്റെ വലതുകാലിനാണ് കടിയേറ്റത്

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിൽ ജര്‍മ്മന്‍ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിൽ ജര്‍മ്മന്‍ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു

കോഴിക്കോട്: വിനോദസഞ്ചാരത്തിനായി ഇന്ത്യയില്‍ എത്തിയ ജര്‍മ്മന്‍ വനിതയ്ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍വെച്ച് തെരുവുനായയുടെ കടിയേറ്റു. ജര്‍മ്മന്‍ വിനോദസഞ്ചാരികളായ 14 അംഗ സംഘത്തിലുള്‍പ്പെട്ട ആസ്ട്രിച്ചി(60)ന്റെ വലതുകാലിനാണ് കടിയേറ്റത്. ഞായറാഴ്ച വൈകീട്ട് 3.30-ഓടെയാണ് സംഭവം.

വന്ദേഭാരതില്‍ കൊച്ചിയിലേക്ക് പോകുവാനായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു ആസ്ട്രിച്ചിയും സംഘവും. അബദ്ധവശാൽ നായയുടെ ശരീരത്തില്‍ ആസ്ട്രിച്ചി ചവിട്ടുകയായിരുന്നു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ ഓഫീസിനു സമീപത്തായിരുന്നു സംഭവം നടന്നത്. ആശുപത്രിയില്‍ പോകാന്‍ സൗകര്യമൊരുക്കാമെന്ന് ആര്‍.പി.എഫ്. അധികൃതര്‍ പറഞ്ഞെങ്കിലും യാത്രയ്ക്കിടയില്‍ മറ്റൊരിടത്തുനിന്ന് ചികിത്സയെടുക്കാമെന്നു പറഞ്ഞ് വിനോദസഞ്ചാരിസംഘം വന്ദേഭാരതില്‍ യാത്ര തുടര്‍ന്നു.

സംഘം തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.

Top