വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് ജോ ബൈഡന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്ന തീയതി കൃത്യമായി പ്രവചിച്ച് ശ്രദ്ധേയായ വനിതാജ്യോതിഷി എമി ട്രിപ് പുതിയ പ്രവചനവുമായി രംഗത്ത്.യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇക്കുറി ആര് വിജയിക്കുമെന്നാണ് അവര്‍ പ്രവചിച്ചിരിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപ്-കമലാ ഹാരിസ് പോരാട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചേക്കുമെന്നും അമേരിക്കയുടെ പ്രസിഡന്റ് ആകുമെന്നും എമി പ്രവചിക്കുന്നു. സൂര്യന്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാണ്. എന്നാല്‍ യുറാനസിന്റെ സ്ഥാനം അല്‍പം പ്രവചനാതീതമായ സാഹചര്യം സൂചിപ്പിക്കുന്നുവെന്നും എമി പറഞ്ഞു. ഇന്റര്‍നെറ്റിലെ ഏറ്റവും കുപ്രസിദ്ധയായ ജ്യോതിഷി എന്നാണ് നാല്‍പ്പതുകാരിയായ എമി അറിയപ്പെടുന്നത്.
ബൈഡന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനെ കുറിച്ച് ജൂലൈ 11-നാണ് എമി ട്വീറ്റ് ചെയ്യുന്നത്. ബൈഡന്‍ തീരുമാനം പ്രഖ്യാപിക്കുന്ന തീയതിയെ കുറിച്ചുള്ള പ്രത്യേകതകള്‍ അവര്‍ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാണ് കൃത്യമായ തീയതി എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് ജൂലൈ 21 എന്ന് അവര്‍ മറുപടി നല്‍കുകയും ചെയതു. ജൂലൈ 21-ന് തന്നെയായിരുന്നു ബൈഡന്‍, താന്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചതും.