കെനിയയിലെ സ്‌കൂളില്‍ തീപിടിത്തം; 17 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

2017ൽ തലസ്ഥാനമായ നെയ്‌റോബിയിലെ മോയി ഗേൾസ് ഹൈസ്‌കൂളിലുണ്ടായ തീപിടുത്തത്തിൽ 10 വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു.

കെനിയയിലെ സ്‌കൂളില്‍ തീപിടിത്തം; 17 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
കെനിയയിലെ സ്‌കൂളില്‍ തീപിടിത്തം; 17 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

നെയ്റോബി: സെന്‍ട്രല്‍ കെനിയയിലെ ഹില്‍സൈഡ് എന്‍ഡരാഷ പ്രൈമറി സ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ 17 വിദ്യാര്‍ത്ഥികള്‍ മരിച്ചു. അപകടത്തില്‍ 13 പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സ്‌കൂളില്‍ ഒരു ട്രെയ്സിംഗ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചു.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷിച്ച് വരികയാണെന്നും, അന്വേഷണ സംഘത്തെ സ്‌കൂളിലേക്ക് വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് റെസില ഒനിയാംഗോ അറിയിച്ചു. പ്രസിഡന്റ് വില്യം റൂട്ടോയും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Also Read: നികുതി വെട്ടിപ്പ് കേസ്; ജോ ബൈഡൻ്റെ മകൻ ഹണ്ടർ കുറ്റം സമ്മതിച്ചു

കെനിയന്‍ ബോര്‍ഡിംഗ് സ്‌കൂളുകളില്‍ ഇതിനു മുമ്പും തീപിടുത്തമുണ്ടായിട്ടുണ്ട്. 2017 ല്‍ തലസ്ഥാനമായ നെയ്റോബിയിലെ മോയി ഗേള്‍സ് ഹൈസ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ 10 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു. മോയി ഗേള്‍സ് ഹൈസ്‌കൂളിലെ ഡോര്‍മിറ്ററിയിലാണ് തീപിടുത്തമുണ്ടായത്. 1200 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്.

Top