ബജറ്റിന് ശേഷം സ്വര്‍ണ്ണത്തിന് കുറഞ്ഞത് 2000 രൂപ, ഇനിയും വില കുറയും

ബജറ്റിന് ശേഷം സ്വര്‍ണ്ണത്തിന് കുറഞ്ഞത് 2000 രൂപ, ഇനിയും വില കുറയും
ബജറ്റിന് ശേഷം സ്വര്‍ണ്ണത്തിന് കുറഞ്ഞത് 2000 രൂപ, ഇനിയും വില കുറയും

കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) 12.5 ശതമാനത്തില്‍നിന്ന് ആറു ശതമാനമായി കുറച്ചതോടെ വില കുത്തനെ ഇടിഞ്ഞു. ഇന്നു രണ്ട് ഘട്ടമായി 2,200 രൂപയാണ് പവന് കുറഞ്ഞത്. ബജറ്റിന് മുന്‍പ് രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു. നികുതി കുറച്ച പ്രഖ്യാപനത്തിനു പിന്നാലെ 2,000 രൂപ കൂടി കുറയുകയായിരുന്നു.

ഇന്ന് രാവിലെ സ്വര്‍ണ്ണം വാങ്ങിയവര്‍ക്ക് ഇതൊരു തിരിച്ചടിയാണ്, വില 53,960 രൂപയായിരുന്നു. ഉച്ചയ്ക്ക് പവന് വില 2,000 രൂപ കുറഞ്ഞ് 51,960 രൂപയുമായി. ഇന്നു രാവിലെ മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18 ശതമാനം ജിഎസ്ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ്, മിനിമം 5 ശതമാനം പണിക്കൂലി ഉള്‍പ്പെടെ 58,412 രൂപ കൊടുത്താലാണ് ഒരു പവന്‍ വാങ്ങാന്‍ കഴിഞ്ഞിരുന്നത്.

ഉച്ചയ്ക്കു വില ഇടിഞ്ഞതോടെ, ഒരു പവന്‍ ആഭരണത്തിനു നികുതിയും പണിക്കൂലിയും ഉള്‍പ്പെടെ 56,250 കൊടുത്താല്‍ മതി.രാവിലത്തെ വിലയേക്കാള്‍ 2,160 രൂപയോളം കുറവ് വന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം വില്‍ക്കുന്ന കേരളത്തിന് ഇതൊരു നേട്ടമാകും.

Top