CMDRF

മോഹവിലയ്ക്കൊടുവിൽ നിരാശയിലേക്ക് കൂപ്പുകുത്തി റബ്ബർ വില!

അന്താരാഷ്ട്ര വിപണിയെ ബാധിച്ച കണ്ടെയ്നർ സമരത്തിന് അയവ് വന്നതോടെ ടയർ കമ്പനികൾ ബുക്ക് ചെയ്തിരുന്ന ചരക്ക് എത്തി തുടങ്ങിയതും ക‍ർഷകർക്ക് തിരിച്ചടിയായി.

മോഹവിലയ്ക്കൊടുവിൽ നിരാശയിലേക്ക് കൂപ്പുകുത്തി റബ്ബർ വില!
മോഹവിലയ്ക്കൊടുവിൽ നിരാശയിലേക്ക് കൂപ്പുകുത്തി റബ്ബർ വില!

കോട്ടയം: കർഷകർക്ക് നിരാശ നൽകി റബ്ബർ വിലയിൽ വൻ ഇടിവ്. കഴിഞ്ഞ മാസം 255 രൂപ വരെ ഉയർന്ന വിലയാണ് ഇപ്പോൾ 221ലേക്ക് കൂപ്പുകുത്തിയത്. ഉത്പാദനം കൂടിയതോടെ വരും ദിവസങ്ങളിലും സാധ്യത വില കുറയാനാണ്.

കർഷകരെ മോഹിപ്പിച്ച് ഒടുവിൽ റബ്ബർ വില പഴയത് പോലെ ആകുന്നത് വലിയ നിരാശയാണ് കർഷകർക്ക് നൽകുന്നത്. വളരെ അപ്രതീക്ഷിതമായി ഉയർന്ന റബ്ബർ വിലയാണ് ഇപ്പോൾ അതിവേഗത്തിൽ കുറയുന്നത്. കഴിഞ്ഞ രണ്ട് മാസമായി കുത്തനെ ഉയർന്ന നിലയിലായിരുന്നു റബ്ബർ വില. അതേസമയം റെക്കോർഡ് വിലയായ 255 രൂപ വരെ എത്തിയപ്പോൾ വലിയ പ്രതീക്ഷയായിരുന്നു ക‍‍ർഷക‍ർക്ക്. വില ഉയർന്ന് നിന്ന സമയത്ത് മഴയായിരുന്നതിനാൽ കാര്യമായ നേട്ടമുണ്ടാക്കാൻ കർഷകർക്ക് കഴിഞ്ഞിരുന്നില്ല.

Also Read: വീണ്ടും സ്വർണ വില കുറഞ്ഞു; 55,000ല്‍ താഴെ

മഴ മാറി കൂടുതൽ ഷീറ്റ് അടിക്കാൻ തുടങ്ങിയതോടെയാണ് നിലവില വില കുത്തനെ കൂപ്പുകുത്തുന്നത്. ഉത്പാദനത്തിന് അനുസരിച്ച് വില സ്ഥിരത ഇല്ലാത്തതാണ് കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. അന്താരാഷ്ട്ര വിപണിയെ ബാധിച്ച കണ്ടെയ്നർ സമരത്തിന് അയവ് വന്നതോടെ ടയർ കമ്പനികൾ ബുക്ക് ചെയ്തിരുന്ന ചരക്ക് എത്തി തുടങ്ങിയതും ക‍ർഷകർക്ക് തിരിച്ചടിയായി.

Top