സുരക്ഷിതമായ ശബരിമല യാത്ര: കോട്ടയം ജില്ലാ പൊലീസിന്റെ ക്യുആര്‍ കോഡ്

കോട്ടയം പൊലീസ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പ്രകാശനം നിര്‍വഹിച്ചു.

സുരക്ഷിതമായ ശബരിമല യാത്ര: കോട്ടയം ജില്ലാ പൊലീസിന്റെ ക്യുആര്‍ കോഡ്
സുരക്ഷിതമായ ശബരിമല യാത്ര: കോട്ടയം ജില്ലാ പൊലീസിന്റെ ക്യുആര്‍ കോഡ്

സുരക്ഷിതമായ ശബരിമല യാത്രയ്ക്ക് കോട്ടയം ജില്ലാ പൊലീസിന്റെ ക്യുആര്‍ കോഡ്. മണ്ഡല മകരവിളക്ക് കാലത്ത് അപകട നിരക്ക് കുറയ്ക്കാന്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് കോട്ടയം ജില്ലാ പൊലീസ് ഒരുക്കിയ മുന്നറിയിപ്പ് വീഡിയോയും, അതിന്റെ QR കോഡൂം പ്രകാശനം ചെയ്തു. കോട്ടയം പൊലീസ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പ്രകാശനം നിര്‍വഹിച്ചു. മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

Also Read:933 ബസുകള്‍ റെ‍ഡി; ഫിറ്റ്‌നസ് ഉണ്ടെന്ന് കെഎസ്ആര്‍ടിസി

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നെല്ലാപ്പാറ, മുണ്ടക്കയം തുടങ്ങിയ ജില്ലാ അതിര്‍ത്തിയില്‍ എത്തുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്കായി പ്രധാന ആക്സിഡന്റ് മേഖലകളുടെ ഗൂഗിള്‍ മാപ്പും, മുന്‍കാല അപകടങ്ങളുടെ ഫോട്ടോകളും, സ്ഥലവിവരണവും ഉള്‍പ്പെടുത്തിയാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ശബരിമല പാതയിലെ പൊലീസ് ചെക്കിങ് പോയിന്റുകളില്‍ വിതരണം ചെയ്യുന്ന പൊലീസ് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നോട്ടീസിന്റെ മറുവശത്ത് ഈ വീഡിയോയുടെ ലിങ്കിന്റെ QR code പ്രിന്റ് ചെയ്തിട്ടുണ്ട്. ഈ QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ജില്ലാ അതിര്‍ത്തിയായ കണമല വരെയുള്ള ശബരിമല പാതയിലെ അപകട സാധ്യത മേഖലകള്‍ വീഡിയോ രൂപത്തില്‍ കാണാന്‍ സാധിക്കും. ശബരിമല പാതയിലെ അപകടനിരക്ക് കുറയ്ക്കുന്നതിനായി നിര്‍മ്മിച്ച ഈ ബോധവല്‍ക്കരണ വീഡിയോയുടെ പിന്നില്‍ ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐപിഎസിന്റെ ആശയമാണ്.

ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐ.പി.എസ്, അഡീഷണല്‍ എസ്.പി വിനോദ് പിള്ള, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വര്‍ഗീസ്, ചങ്ങനാശ്ശേരി ഡിവൈഎസ്പി വിശ്വനാഥന്‍, കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി, എം എസ് തിരുമേനി (സെക്രട്ടറി KPOA), ബിനു കെ. ഭാസ്‌കര്‍ (പ്രസിഡന്റ് KPA), അജിത്ത് റ്റി.ചിറയില്‍ ( പൊലീസ് സഹകരണ സംഘം പ്രസിഡണ്ട് ) മറ്റു പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Top