വാഷിങ്ടൺ: ട്രംപിനെതിരെ വീണ്ടും പരാമർശവുമായി കമല ഹാരിസ്. സ്ഥിരബുദ്ധിയില്ലാത്ത, പ്രതികാരത്തിൽ അഭിനിവേശമുള്ള ആവലാതികളിൽ മുഴുകിയിരിക്കുന്ന അനിനിയന്ത്രിതമായ അധികാരം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഡോണൾഡ് ട്രംപെന്ന് നമ്മുക്ക് അറിയാമെന്ന് കമല പറഞ്ഞു. വാഷിങ്ടണിൽ നടന്ന വൻ റാലിയിലാണ് കമല ഹാരിസിന്റെ വിമർശനം.
Also Read: ഇസ്രയേലിന് കനത്ത തിരിച്ചടി; ആയുധക്കരാര്‍ റദ്ദാക്കി സ്പാനിഷ് സര്‍ക്കാര്‍
അമേരിക്കക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിന് വേണ്ടിയാണ് താൻ ജീവിച്ചത്. അവർ പോരാടുകയോ, ത്യാഗം സഹിക്കുകയോ ചെയ്തിട്ടില്ല. യു.എസ് സ്വേച്ഛാധിപതികളുടെ പദ്ധതിക്കുള്ള ഒരു സ്ഥലമല്ലെന്നും കമല ഹാരിസ് പറഞ്ഞു. 90 ദിവസത്തിനുള്ളിൽ താനോ ട്രംപോ യു.എസ് പ്രസിഡന്റായി അധികാരത്തിലേക്ക് എത്തും. ട്രംപ് പ്രസിഡന്റായാൽ ശത്രുക്കളുടെ ലിസ്റ്റുമായാവും ഓഫീസിലേക്ക് പോവുക. താനാണെങ്കിൽ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റുമായിട്ടാവും ഓഫീസിലേക്ക് പോവുകയെന്നും കമല ഹാരിസ് പറഞ്ഞു.
അതേസമയം, യു.എസിൽ തന്നെയുള്ള ശത്രുവിനെയാണ് നമുക്ക് നേരിടാനുള്ളതെന്ന് ട്രംപും പറഞ്ഞു. ന്യൂയോർക്കിലെ റാലിയിലായിരുന്നു ട്രംപിന്റെ പരാമർശം. ഏകദേശം 75,000 പേരാണ് കമല ഹാരിസിന്റെ റാലിയിൽ പങ്കെടുക്കുന്നത്. യു.എസ് കാപ്പിറ്റോൾ ബിൽഡിങ്ങിൽ 2021 ജനുവരി ആറിന് ഉണ്ടായ സംഘർഷം ഓർമിപ്പിച്ചായിരുന്നു കമല ഹാരിസിന്റെ പ്രസംഗം.