സെപ്തംബര്‍ 21നായിരുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ക്വാഡ് നേതാക്കളുടെ നാലാമത് വാര്‍ഷിക സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. ഡെലവേറിലെ വില്‍മിങ്ടണില്‍ നടന്ന ഉച്ചകോടിയില്‍ ക്വാഡ് അംഗങ്ങളായ ഇന്ത്യ, ഓസ്‌ട്രേലിയ, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് നിര്‍ണായക തീരുമാനങ്ങള്‍ എടുത്ത് പിരിഞ്ഞത്.
ALSO READ: കാലിഫോർണിയയിലെ ‘ബാപ്സ്’ ക്ഷേത്രത്തിൽ വിദ്വേഷ ചുവരെഴുത്ത്
ഉച്ചകോടി അവസാനിച്ചത് ക്വാഡ് സംഘം അവരുടെ ശക്തിയും കൂട്ടായ്മയും വര്‍ധിപ്പിക്കുന്നതിനൊപ്പം ചൈനാവിരുദ്ധ ചേരിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കുന്നതിനും നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടാണ് . ക്വാഡ് ചേരിയുടെ നിലനില്‍പ്പിനും സുസ്ഥിരതയ്ക്കും ഇത്തരം തീരുമാനങ്ങളെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ക്വാഡ് വിലയിരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.