ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹന വ്യവസായത്തിലെ മുൻനിരക്കാരായ ഏഥർ എനർജി, ഉപഭോക്താക്കൾക്കായി ഏഥർ കെയർ സർവീസ് പ്ലാനുകൾ അവതരിപ്പിച്ചു. സൗജന്യ വാർഷിക അറ്റകുറ്റപ്പണികൾ കവർ ചെയ്യുകയും തേയ്മാനം സംഭവിച്ച ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് കിഴിവുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതാണ് ഏഥർ കെയർ പ്ലാനുകൾ.
കൂടാതെ എക്‌സ്‌പ്രസ്‌കെയർ, പോളിഷിങ് പോലുള്ള മൂല്യവർധിത സേവനങ്ങൾ ഉൾപ്പെടുകയും ചെയ്യുന്നു. ഇത് ഉപഭോക്താക്കൾക്ക് സൗകര്യവും ലാഭവും ഒരുപോലെ പ്രദാനം ചെയ്യുന്നു. ഏഥർ കെയർ, ഏഥർ കെയർ പ്ലസ്, ഏഥർ കെയർ മാക്സ് എന്നിങ്ങനെ മൂന്ന് കെയർ പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇവ ഉപഭോക്താക്കളെ അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു പ്ലാൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു.
Also Read: മാരുതിയോട് മാറാൻ പറ! പുതിയ ഹൈറൈഡറുമായി ടൊയോട്ട
മൂന്ന് ഏഥർ കെയർ പ്ലാനുകളും ഒരു വർഷം അല്ലെങ്കിൽ 10,000 കിലോമീറ്റർ, ഇതിലേതാണോ ആദ്യം വരുന്നത് അത് കവർ ചെയ്യുന്ന വിധത്തിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഇത് ഏഥർ ഉടമകൾക്ക് സമഗ്രമായ പരിപാലന ഓപ്ഷനുകൾ ഉറപ്പാക്കുന്നു.
ഏഥർ കെയർ: ഇതിൽ രണ്ട് സൗജന്യ വാർഷിക അറ്റകുറ്റപ്പണികൾ, വർഷത്തിലൊരിക്കൽ തേയ്മാനം സംഭവിച്ച ഭാഗങ്ങൾക്ക് 10 ശതമാനം കിഴിവ്, വർഷത്തിലൊരിക്കൽ തേയ്മാനം സംഭവിച്ച ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് കൂലിയിൽ 10 ശതമാനം കിഴിവ്.
ഏഥർ കെയർ പ്ലസ്: ഇത് രണ്ട് സൗജന്യ വാർഷിക അറ്റകുറ്റപ്പണികൾ, ഒരു സൗജന്യ പോളിഷിങ്, ഒരു സൗജന്യ വാഷ്, തേയ്മാനം സംഭവിച്ച ഭാഗങ്ങൾക്ക് 10 ശതമാനം കിഴിവ് (വർഷത്തിൽ രണ്ട് തവണ), തേയ്മാനം സംഭവിച്ച ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് കൂലിയിൽ 15ശതമാനം കിഴിവ് (വർഷത്തിൽ രണ്ട് തവണ) എന്നിവ കവർ ചെയ്യുന്നു.