ഡല്‍ഹി കരോള്‍ബാഗ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് അതിഷി മര്‍ലേന

അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നൽകും

ഡല്‍ഹി കരോള്‍ബാഗ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് അതിഷി മര്‍ലേന
ഡല്‍ഹി കരോള്‍ബാഗ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് അതിഷി മര്‍ലേന

ഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ നാലായി.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേന അറിയിച്ചു. സംഭവത്തില്‍ പരുക്കേറ്റവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും കെട്ടിട ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അതിഷി പറഞ്ഞു. ഇന്നു രാവിലെയാണ് കരോള്‍ ബാഗില്‍ കെട്ടിടം തകര്‍ന്നുവീണത്.

ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന് രാവിലെ തന്നെ അതിഷി നിര്‍ദേശം നല്‍കിയിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ സര്‍ക്കാരിനെ അറിയിക്കണമെന്നു പൊതുജനങ്ങളോടു നിയുക്ത മുഖ്യമന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

Top