ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മാര്‍ലേന സത്യപ്രതിജ്ഞ ചെയ്തു

ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു.

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മാര്‍ലേന സത്യപ്രതിജ്ഞ ചെയ്തു
ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മാര്‍ലേന സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി: ദൈവനാമത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അതിഷി മര്‍ലേന. ഡല്‍ഹി രാജ്‌നിവാസില്‍ അരവിന്ദ് കെജ്രിവാള്‍ അടക്കം പങ്കെടുത്ത ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മാര്‍ലേന. അരവിന്ദ് കെജ്രിവാള്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് അതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.

Atishi Marlena takes oath as Delhi Chief Minister

ചടങ്ങില്‍ ഗോപാല്‍ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്ലാവത് എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇവര്‍ മുന്‍പ് കെജ്രിവാള്‍ മന്ത്രിസഭയിലും മന്ത്രിമാരായിരുന്നു.

Top