CMDRF

ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റ് അതിഷി മാര്‍ലേന

കെജ്രിവാളിന്റെ മടങ്ങി വരവിന് വേണ്ടി കസേര ഒഴിച്ചിടുകയാണെന്നും അതിഷി

ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റ് അതിഷി മാര്‍ലേന
ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റ് അതിഷി മാര്‍ലേന

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ് അതിഷി മാര്‍ലേന. സെക്രട്ടേറിയറ്റില്‍ എത്തിയാണ് ചുമതലയേറ്റത്. വിദ്യാഭ്യാസം, ധനം, പൊതുമരാമത്ത് ഉള്‍പ്പെടെ 13 വകുപ്പുകളാണ് മുഖ്യമന്ത്രിക്ക് കീഴിലുള്ളത്. ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി.

കെജ്രിവാള്‍ ഇരുന്ന മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിലാണ് അതിഷി ഇരുന്നത്. കെജ്രിവാളിന്റെ മടങ്ങി വരവിന് വേണ്ടി കസേര ഒഴിച്ചിടുകയാണെന്നും അതിഷി പറഞ്ഞു. കെജ്രിവാള്‍ മടങ്ങി വരുന്നത് വരെ മുഖ്യമന്ത്രിയുടെ കസേര ഒഴിഞ്ഞ് കിടക്കും. ശ്രീരാമന് വേണ്ടി ഭരതന്‍ അയോധ്യ ഭരിച്ചതുപോലെ അടുത്ത നാലര മാസം സര്‍ക്കാരിനെ മുന്നോട്ടു കൊണ്ട് പോകുമെന്നും അതിഷി പറഞ്ഞു.

Top