CMDRF

അരവിന്ദ് കെജ്രിവാളിന് നന്ദി അറിയിച്ച് അതിഷി മര്‍ലേന

അരവിന്ദ് കെജ്രിവാള്‍ എന്നില്‍ ഇത്ര വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു

അരവിന്ദ് കെജ്രിവാളിന് നന്ദി അറിയിച്ച് അതിഷി മര്‍ലേന
അരവിന്ദ് കെജ്രിവാളിന് നന്ദി അറിയിച്ച് അതിഷി മര്‍ലേന

ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന് നന്ദി അറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന.’അരവിന്ദ് കെജ്രിവാള്‍ എന്നില്‍ ഇത്ര വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. രാജ്യത്ത് ആരും ചെയ്യാത്തതാണ് കെജ്രിവാള്‍ ചെയ്തത്. ആം ആദ്മി പാര്‍ട്ടിയില്‍ മാത്രമേ ഇത് പറ്റുവെന്നും താന്‍ സന്തോഷവതിയാണെന്നും അതിഷി പറഞ്ഞു.

Also Read: അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി

കഴിഞ്ഞ രണ്ട് വര്‍ഷമായി ബിജെപി കെജ്രിവാളിനെ ബുദ്ധിമുട്ടിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് 6 മാസം ജയിലില്‍ ഇട്ടു. സിബിഐ കൂട്ടിലടച്ച തത്ത എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞുവെന്നും അതിഷി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി മുഖ്യമന്ത്രിയായി തന്നെ പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അതിഷി.

Top