CMDRF

എ.ടി.എം. തകര്‍ത്ത് പണം കവര്‍ച്ചചെയ്യാന്‍ ശ്രമം, യു.പി സ്വദേശി പിടിയില്‍.

എ.ടി.എം. തകര്‍ത്ത് പണം കവര്‍ച്ചചെയ്യാന്‍ ശ്രമം, യു.പി സ്വദേശി പിടിയില്‍.
എ.ടി.എം. തകര്‍ത്ത് പണം കവര്‍ച്ചചെയ്യാന്‍ ശ്രമം, യു.പി സ്വദേശി പിടിയില്‍.

തിരൂര്‍: തിരൂരില്‍ എ.ടി.എം. തകര്‍ത്ത് പണം കവര്‍ച്ചചെയ്യാന്‍ ശ്രമം. യു.പി സ്വദേശി പിടിയില്‍. താഴെപാലത്ത് ബാങ്ക് കെട്ടിടത്തോടുചേര്‍ന്നുള്ള എസ്.ബി.ഐ.യുടെ എ.ടി.എം. കൗണ്ടറില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണശ്രമം. ഇപ്പോള്‍ പുത്തനത്താണിയില്‍ താമസിക്കുന്ന ജിതേന്ദ്ര ബിന്ദ് (33) ആണ് പിടിയിലായത്.

എ.ടി.എം കൗണ്ടറില്‍ കയറിയ ഇയാള്‍ യന്ത്രംപൊളിച്ച് പണം കൈക്കലാക്കാന്‍ ശ്രമിച്ചു. പാസ്ബുക്ക് പ്രിന്റിങ് മെഷീന്‍, സി.ഡി.എം. കം എ.ടി.എം എന്നിവ കുത്തിത്തുറന്നു. പണം കൈക്കലാക്കാനാക്കുള്ള ശ്രമം പരാജയപ്പെട്ടതോടെ അവിടെനിന്നു കടന്നു.

ബാങ്ക് കെട്ടിടത്തിനകത്തായിരുന്ന സുരക്ഷാജീവനക്കാരന്‍ പുറത്തെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. പോലീസിനെ ഉടന്‍ അറിയിച്ചു. എ.ടി.എം. കൗണ്ടറിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് അന്വേഷണം നടത്തി. തിരൂര്‍ ബസ്സ്റ്റാന്‍ഡില്‍വെച്ച് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി.

മോഷണശ്രമത്തിനും ഒരുലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയതിനും ബാങ്ക് മാനേജരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

തിരൂര്‍ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നിര്‍ദേശാനുസരണം ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. ആര്‍.പി. സുജിത്ത്, സീനിയര്‍ സി.പി.ഒ. വി.പി. രതീഷ്, സി.പി.ഒ.മാരായ ദില്‍ജിത്ത്, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കവര്‍ച്ചശ്രമം നടന്ന എ.ടി.എം. കൗണ്ടറുകള്‍ ഡിവൈ.എസ്.പി., മലപ്പുറത്തുനിന്നെത്തിയ ഫൊറന്‍സിക് വിദഗ്ധന്‍ പി. നൂറുദ്ദീന്‍ തുടങ്ങിയവര്‍ പരിശോധിച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ തിരൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി.

Top