CMDRF

വട്ടിയൂർക്കാവിലെ എ.ടി.എം. കവർച്ചാശ്രമം; ബിഹാർ സ്വദേശി പിടിയിൽ

ബിഹാർ സ്വദേശി മുഹമ്മദ് തൻവീറിനെയാണ് (29) പോലീസ് അറസ്റ്റ് ചെയ്തത്

വട്ടിയൂർക്കാവിലെ എ.ടി.എം. കവർച്ചാശ്രമം; ബിഹാർ സ്വദേശി പിടിയിൽ
വട്ടിയൂർക്കാവിലെ എ.ടി.എം. കവർച്ചാശ്രമം; ബിഹാർ സ്വദേശി പിടിയിൽ

വട്ടിയൂർക്കാവ് (തിരുവനന്തപുരം): വട്ടിയൂർക്കാവ് ജങ്ഷനിലെ കാനറ ബാങ്കിന്റെ എ.ടി.എം. തകർത്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവിലെ ഹോട്ടലിൽ തൊഴിലാളിയായ ബിഹാർ സ്വദേശി മുഹമ്മദ് തൻവീറിനെയാണ് (29) പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു മോഷണശ്രമം. കൗണ്ടറിൽ പ്രവേശിച്ച പ്രതി എ.ടി.എം. യന്ത്രത്തിന്റെ മുൻവശത്തെ താഴ്ഭാഗത്തുള്ള പാനൽ ഡോർ പൂട്ടുപൊളിച്ച് ബാറ്ററി പാനൽ ഇളക്കിമാറ്റാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ അലാറം മുഴങ്ങി. തുടർന്ന് ശ്രമം ഉപേക്ഷിച്ച് ഇയാൾ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.വട്ടിയൂർക്കാവ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അജീഷ്, എസ്.ഐ.മാരായ ബൈജു, അരുൺകുമാർ, വിജയകുമാർ, സുരേഷ്‌കുമാർ, മനോഹരൻ, സി.പി.ഒ. രാജേഷ്, ഷാഡോ ടീമംഗമായ രാജീവ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Top