CMDRF

എടിഎം കൊള്ള; തമിഴ്‌നാട്ടില്‍ 4 സംഘങ്ങളായി അന്വേഷണം

പ്രതികള്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

എടിഎം കൊള്ള; തമിഴ്‌നാട്ടില്‍ 4 സംഘങ്ങളായി അന്വേഷണം
എടിഎം കൊള്ള; തമിഴ്‌നാട്ടില്‍ 4 സംഘങ്ങളായി അന്വേഷണം

തൃശ്ശൂര്‍: കേരളക്കരയെ ഞെട്ടിച്ച സംഭവമാണ് തൃശ്ശൂരിലെ എ ടി എം കൊള്ള. തമിഴ്നാട് പോലീസിന്റെയും കേരളാപോലീസിന്റേയും ശക്തമായ ഇടപെടലിലൂടെയാണ് പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടിക്കാനായത്. തമിഴ്‌നാട്ടില്‍ 4 സംഘങ്ങളായാണ് കേസില്‍ അന്വേഷണം നടക്കുന്നത്. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാൻ തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും.

പ്രതികള്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. തെലങ്കാന, കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ എടിഎം കവര്‍ച്ച കേസുകളിലും പ്രതികള്‍ക്ക് പങ്കുണ്ടെന്നാണ് തമിഴ്‌നാട് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സംസ്ഥാനങ്ങളിലെ പൊലീസ് ടീമിനെയും വിവരമറിയിച്ചു.

Top