CMDRF

എ ടി എം കൊള്ള; പ്രതികള്‍ പ്രായോഗിക പരിശീലനം നേടിയവരെന്ന് പൊലീസ്

10 മിനിറ്റില്‍ ക്യാഷ് പുറത്തെടുക്കാവുന്ന മികച്ച രീതിയിലുള്ള പരിശീലനമാണ് സംഘം നടത്തിയിരിക്കുന്നത്.

എ ടി എം കൊള്ള; പ്രതികള്‍ പ്രായോഗിക പരിശീലനം നേടിയവരെന്ന് പൊലീസ്
എ ടി എം കൊള്ള; പ്രതികള്‍ പ്രായോഗിക പരിശീലനം നേടിയവരെന്ന് പൊലീസ്

തൃശ്ശൂര്‍: തൃശ്ശൂരില്‍ എടിഎം കൊള്ള നടത്തിയ പ്രതികള്‍ ബാങ്കുകളില്‍ നിന്ന് ഉപയോഗശൂന്യമായ എടിഎമ്മുകള്‍ ലേലത്തില്‍ വിളിച്ചെടുത്ത് ഹരിയാനയില മെവാത്തില്‍ എത്തിച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് പരിശീലനം നേടിയിട്ടുണ്ടെന്ന് പൊലീസ്. ശേഷം ഏറ്റവും പ്രഹരശേഷിയുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ ഗ്യാസ് കട്ടര്‍ വാങ്ങിയാകും പരിശീലനം നടത്തിയിട്ടുണ്ടാവുകയെന്നാണ് സംശയിക്കുന്നത്.

10 മിനിറ്റില്‍ ക്യാഷ് പുറത്തെടുക്കാവുന്ന മികച്ച രീതിയിലുള്ള പരിശീലനമാണ് സംഘം നടത്തിയിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐയുടെ എടിഎമ്മുകള്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഘം കൊള്ളയടിച്ചത്.

Top