CMDRF

പുല്‍വാമയിൽ ഭീകരാക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് വെടിയേറ്റു

കഴിഞ്ഞ ദിവസമാണ് ഗന്ദര്‍ബാല്‍ ജില്ലയില്‍ ഭീകരാക്രമണമുണ്ടായത്

പുല്‍വാമയിൽ ഭീകരാക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് വെടിയേറ്റു
പുല്‍വാമയിൽ ഭീകരാക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് വെടിയേറ്റു

പുല്‍വാമ: കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ വീണ്ടും ഭീകരാക്രമണം.തെക്കന്‍ കശ്മീരിലെ പുല്‍വാമയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. സംഭവത്തിൽ ഉത്തര്‍പ്രദേശ് സ്വദേശി ശുഭം കുമാറിന്റെ കയ്യിൽ വെടിയേറ്റു.

പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസമാണ് ഗന്ദര്‍ബാല്‍ ജില്ലയില്‍ ഭീകരാക്രമണമുണ്ടായത്, ഇവർ തന്നെയാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അക്രമികൾക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ഗന്ദര്‍ബാല്ലിൽ നടന്ന ആക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പടെ ഏഴ്‌പേരാണ് കൊല്ലപ്പെട്ടത്.

Top