ബെംഗളൂരു: ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങവെ ബംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം. ഐടി ജീവനക്കാരൻ അനൂപ് ജോർജിനും കുടുംബത്തിനുമാണ് കാറിൽ പോകവേ ആക്രമണം നേരിട്ടത്. കസവനഹള്ളിയിൽ അമൃത കോളേജിന് സമീപമാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്കേറ്റു.
ബൈക്കിലെത്തിയ അക്രമികൾ കാർ തടഞ്ഞ് നിർത്താൻ ശ്രമിക്കുകയും അനൂപ് ജോർജ് കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ കല്ലു കൊണ്ട് കാറിൻറെ ഗ്ലാസ് തകർക്കുകയുമായിരുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരപ്പന അഗ്രഹാര സ്വദേശിയായ മൂർത്തിയെ ആണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുന്നുകയാണെന്ന് പൊലീസ് അറിയിച്ചു.