CMDRF

ആലപ്പുഴയില്‍ ബസ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം

ആക്രമണം തുടര്‍ന്നതോടെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പ്രതിയെ തടഞ്ഞു നിര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു

ആലപ്പുഴയില്‍ ബസ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം
ആലപ്പുഴയില്‍ ബസ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം

ആലപ്പുഴ: ആലപ്പുഴ എരമല്ലൂരില്‍ ചെളി തെറിപ്പിച്ചുവെന്ന് ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ ബൈക്ക് യാത്രികന്റെ ആക്രമണം. ബസ് ഡ്രൈവറുടെ തലയില്‍ പെട്രോളൊഴിക്കുകയും ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത ബൈക്ക് യാത്രികനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എഴുപുന്ന സ്വദേശി സോമേഷ് ആണ് കസ്റ്റഡിയിലായത്.

രാവിലെ 9 മണിയോടെയാണ് സംഭവം. ബസ് തടഞ്ഞു നിര്‍ത്തി സോമേഷ് ആക്രമണം നടത്തുകയായിരുന്നു. ഇതു കണ്ട യാത്രക്കാര്‍ പരിഭ്രാന്തരായി അലമുറയിടുകയായിരുന്നു. ആക്രമണം തുടര്‍ന്നതോടെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പ്രതിയെ തടഞ്ഞു നിര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം സ്വകാര്യ ബസ് ഡ്രൈവര്‍ മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top