ഓട്ടവ: കാനഡയിലെ ഹിന്ദുക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഖലിസ്ഥാൻ അനുകൂലി അറസ്റ്റിൽ. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ പ്രവർത്തകനായ ഇന്ദർജീത് ഗോസാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാനഡയിലെ സിഖ്സ് ഫോർ ജസ്റ്റിസിന്റെ കോർഡിനേറ്ററും കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ സഹായിയുമായിരുന്നു ഇന്ദർജീത്. പ്രതിയെ ബ്രാംപ്ടണിലെ ഒന്റാരിയോ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read: ‘കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണം’; ട്രംപിനെതിരെ പ്രതിഷേധം
ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതിചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിനുനേരെയാണ് ഖലിസഥാൻ വാദികളുടെ ആക്രമണമുണ്ടായത്. ഇന്ത്യാ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവവമെന്നും ഓട്ടാവയിലെ ഇന്ത്യന്‍ കോൺസുലേറ്റ് പ്രതികരിച്ചു. ആക്രമണത്തിൽ പ്രതികളെ ശിക്ഷിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കാനഡയിലെ ഹിന്ദു സമൂഹം പ്രതിഷേധിച്ചിരുന്നു.