നാഗ്പൂര്‍: എന്‍സിപ നേതാവ് അനില്‍ ദേശ്മുഖിന് നേരെ ആക്രമണം. നാഗ്പൂരില്‍ വാഹനത്തിന് നേരെയുണ്ടായ കല്ലേറില്‍ അനില്‍ ദേശ്മുഖിന് പരുക്കേറ്റു. അനില്‍ ദേശ്മുഖിന്റെ തലയ്ക്കാണ് പരുക്കേറ്റത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ശരദ് പവാര്‍ വിഭാഗത്തിലെ മുതിര്‍ന്ന നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമാണ് അനില്‍ ദേശ്മുഖ്.
Also Read:പാകിസ്താന് പിടികൂടിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യ
നര്‍ഖേദില്‍ മകന് സലീല്‍ ദേശ്മുഖിന്റെ പ്രചാരണ റാലി കഴിഞ്ഞ് മടങ്ങുകയായിരുന്നു അനില്‍ ദേശ്മുഖ്. ആക്രമണത്തില്‍ കാര്‍ തകര്‍ന്നു. വലിയ കല്ലുകളാണ് വാഹനത്തിന് നേരെ എറിഞ്ഞത്. തല പൊട്ടി ചോര വാര്‍ന്ന നിലയില്‍ അനില്‍ ദേശ്മുഖ് ആശുപത്രിയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.