പശ്ചിമ ബംഗാളില്‍ എന്‍ഐഎ സംഘത്തിന് നേരെ ആക്രമണം

പശ്ചിമ ബംഗാളില്‍ എന്‍ഐഎ സംഘത്തിന് നേരെ ആക്രമണം
പശ്ചിമ ബംഗാളില്‍ എന്‍ഐഎ സംഘത്തിന് നേരെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ എന്‍ഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ് മിഡ്‌നാപൂരിലെ ഭൂപതിനഗറില്‍ ആണ് സംഭവം. 150 ഓളം വരുന്ന ആള്‍ കൂട്ടം എന്‍ഐഎ സംഘത്തെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ഒരു എന്‍ഐഎ ഉദ്യോഗസ്ഥന് പരുക്കേറ്റു.

2022ല്‍ നടന്ന സ്ഫോടനക്കേസ് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് എന്‍ഐഎ സംഘത്തിന് നേരെ ആക്രമണം നടന്നത്. പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ മാസം സ്ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്‍ഐഎയുടെ നീക്കത്തില്‍ ബി.ജെ.പിക്ക് പങ്കുണ്ടെന്ന് ടി.എം.സി ആരോപിച്ചിരുന്നു.

Top