മണിപ്പൂരില്‍ സംഘര്‍ഷം അതിരൂക്ഷം; മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടിനു നേരെ ആക്രമണം

ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെയും ഉപഭോക്തൃ മന്ത്രി എല്‍.സുശീന്ദ്രോ സിങ്ങിന്റെയും വീട്ടില്‍ പ്രതിഷേധക്കാര്‍ അക്രമം നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മണിപ്പൂരില്‍ സംഘര്‍ഷം അതിരൂക്ഷം; മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടിനു നേരെ ആക്രമണം
മണിപ്പൂരില്‍ സംഘര്‍ഷം അതിരൂക്ഷം; മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടിനു നേരെ ആക്രമണം

ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷം കനക്കുന്നു. രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടിനു നേരെ ആക്രമണം ഉണ്ടായി. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെയും ഉപഭോക്തൃ മന്ത്രി എല്‍.സുശീന്ദ്രോ സിങ്ങിന്റെയും വീട്ടില്‍ പ്രതിഷേധക്കാര്‍ അക്രമം നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read:തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: നടി കസ്തൂരി അറസ്റ്റില്‍

അതെസമയം, 5 ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇടവേളകളില്ലാതെ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. 7 ജില്ലകളിലെ ഇന്റര്‍നെറ്റ് നിരോധിച്ച സ്ഥിതിയിലാണ്. സമാധാനം പുനസ്ഥാപിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കലാപം ഉണ്ടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.

Top