CMDRF

ഇറാനെ ആക്രമിച്ചാൽ യു.എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ ബാധിക്കും, സി.ഐ.എ മുന്നറിയിപ്പ് ഫലം കണ്ടു !

പശ്ചിമേഷ്യയിലെ പ്രധാന സൈനിക ശക്തിയായ ഇറാന് റഷ്യയുടെ ശക്തമായ പിന്തുണയുള്ളതിനാല്‍, കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരും ബൈഡന്‍ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഇറാനെ ആക്രമിച്ചാൽ യു.എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ ബാധിക്കും, സി.ഐ.എ മുന്നറിയിപ്പ് ഫലം കണ്ടു !
ഇറാനെ ആക്രമിച്ചാൽ യു.എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ ബാധിക്കും, സി.ഐ.എ മുന്നറിയിപ്പ് ഫലം കണ്ടു !

റാനെതിരായ ആക്രമണ പദ്ധതിയില്‍ നിന്നും ഇസ്രയേലിനെ അമേരിക്ക പിന്തിരിപ്പിക്കുന്നത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കപ്പെടുമെന്ന ഭീതി മൂലമാണ്. ഇത്തരം വിലയിരുത്തലുകളാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.നവംബര്‍ അഞ്ചിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടരുതെന്നത് നിലവില്‍ ഭരണം കൈയ്യാളുന്ന ഡെമോക്രാറ്റിക്കുകളുടെ പ്രധാന ലക്ഷ്യമാണ്. അതിന് കാരണം, ഇത്തവണ ഒരിക്കല്‍ക്കൂടി ട്രംപ് പ്രസിഡന്റായാല്‍, പകവീട്ടുമെന്നത് തന്നെയാണ്.

നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റിക്കുകളോട് അത്രയ്ക്കും പകയാണ് ട്രംപിനുള്ളത്. ഇസ്രയേലിന് ജോ ബൈഡനേക്കാള്‍ താല്‍പ്പര്യം ട്രംപിനോട് ആണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ജോ ബൈഡന്‍ ഭരണകൂടത്തെ പിണക്കാന്‍ അവര്‍ക്ക് സാധ്യമല്ല.ഇറാനെ, ഇസ്രയേല്‍ ആക്രമിച്ചാല്‍ അത് വലിയ യുദ്ധമായി മാറുമെന്നും അമേരിക്ക വലിയ ഭീഷണി നേരിടുമെന്നും ജോ ബൈഡന്‍ ഭരണകൂടം കരുതുന്നു. ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍ അമേരിക്കയും തങ്ങളുടെ ലക്ഷ്യ കേന്ദ്രമാകുമെന്ന് ഇതിനകം തന്നെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Joe Biden

പശ്ചിമേഷ്യയിലെ പ്രധാന സൈനിക ശക്തിയായ ഇറാന് റഷ്യയുടെ ശക്തമായ പിന്തുണയുള്ളതിനാല്‍, കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരും ബൈഡന്‍ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതില്‍ ഉത്തര കൊറിയയും, ചൈനയും നടത്തുന്ന പ്രകോപനവും എടുത്ത് പറഞ്ഞിട്ടുണ്ട്.

യുക്രെയിന്‍ – റഷ്യ യുദ്ധത്തിന് പ്രധാന കാരണക്കാരായി റഷ്യ കാണുന്നത് അമേരിക്കയെ ആയതിനാല്‍ ഇപ്പോള്‍ അമേരിക്കന്‍ ചേരിക്കെതിരെ നടക്കുന്ന പ്രകോപനങ്ങള്‍ക്കെല്ലാം പിന്നില്‍ റഷ്യന്‍ ചാര സംഘടനയെയാണ് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. അമേരിക്കന്‍ സഖ്യകക്ഷികളായ തായ്‌വാനെതിരെ ചൈനയും, ദക്ഷിണ കൊറിയയ്‌ക്കെതിരെ ഉത്തര കൊറിയയും യുദ്ധത്തിനുള്ള കോപ്പുകൂട്ടുന്നത് തന്നെ റഷ്യയുടെ അറിവോടും പ്രേരണയോടും കൂടിയാണെന്നാണ് അമേരിക്കന്‍ ഏജന്‍സി കരുതുന്നത്.

ഇറാനെ ഇസ്രയേല്‍ ആക്രമിക്കുന്ന നിമിഷം തന്നെ ഈ രണ്ട് രാജ്യങ്ങളും ആക്രമണം നടത്താന്‍ സാധ്യയുണ്ടെന്നും സി.ഐ.എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെ സംഭവിച്ചാല്‍ അമേരിക്കന്‍ ഭരണകൂടമാണ് പ്രതിസന്ധിയിലായി പോവുക.

American President Election

അതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോലും നടത്താന്‍ പറ്റാത്ത സാഹചര്യം അമേരിക്കയ്ക്ക് ഉണ്ടാകും. ഓഹരി വിപണികള്‍ ഉള്‍പ്പെടെ തകര്‍ന്നടിയും. മാത്രമല്ല, അമേരിക്കയ്‌ക്കെതിരെ ഒരു മിസൈല്‍ പതിച്ചാല്‍ പോലും അത് അമേരിക്കയ്ക്ക് ഉള്ളില്‍ തന്നെ വലിയ ജനരോഷത്തിനാണ് കാരണമാകുക. ഇത്തരം സന്ദര്‍ഭത്തില്‍ എത്ര സഖ്യകക്ഷികള്‍ അമേരിക്കയ്‌ക്കൊപ്പം നില്‍ക്കുമെന്നതും പ്രസക്തമായ കാര്യമാണ്.

Also Read: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കും; നരേന്ദ്ര മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ നിര്‍ണായക നീക്കം

ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഇസ്രയേലിനോട് സംയമനം പാലിക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടിരുന്നത്. അതിന് ഇസ്രയേല്‍ തയ്യാറാകാതിരുന്നപ്പോഴാണ് ഇസ്രയേലിന്റെ ആക്രമണ പദ്ധതി സംബന്ധിച്ച രഹസ്യങ്ങള്‍ അമേരിക്കന്‍ സൈനിക ആസ്ഥാനത്ത് നിന്നും ചോര്‍ന്നതെന്നതും ശ്രദ്ധേയമാണ്. ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണം വൈകിപ്പിക്കാന്‍ അമേരിക്ക തന്നെ രഹസ്യ റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയതാണെന്ന സംശയം നിലവില്‍ ഇസ്രയേലിനുമുണ്ട്. അമേരിക്കയെ പിണക്കി മുന്നോട്ട് പോകാന്‍ കഴിയാത്തതിനാല്‍ മാത്രമാണ് ഇക്കാര്യത്തില്‍ പരസ്യമായ പ്രതികരണത്തിന് ഇസ്രയേല്‍ തയ്യാറാകാതിരുന്നതെന്നാണ് നയതന്ത്രവിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്.

Donald Trump and Kamala Harris

ഇപ്പോഴത്തെ സാഹചര്യത്തില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും യുദ്ധത്തിന് അയവ് വരാന്‍ സാധ്യതയില്ല. അതിന് പ്രധാന കാരണം പ്രസിഡന്റിന്റെ കസേരയില്‍ ഡൊണാള്‍ഡ് ട്രംപ് വന്നാലും, കമല ഹാരിസ് വന്നാലും അമേരിക്കയുടെ പോളിസി മാറാന്‍ സാധ്യതയില്ല. ലോകത്തെ മേധാവിത്വം നിലനിര്‍ത്താന്‍, മറ്റു രാജ്യങ്ങളില്‍ ഇടപെടുക എന്നത് അമേരിക്കയുടെ പ്രഖ്യാപിത നയമാണ്. അത് മാറിയ ലോകക്രമത്തില്‍ നടക്കുമോ എന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. കാരണം, റഷ്യയും ചൈനയും ഇറാനും ഉത്തര കൊറിയയും ഒറ്റക്കെട്ടായി നില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ വലിയ വില അമേരിക്കയും കൊടുക്കേണ്ടി വരും.

ഭൂമിയുടെ നിലനില്‍പ്പിനെ തന്നെയാണ് അത് ബാധിക്കുക. പഴയ തന്ത്രങ്ങളും യുദ്ധമുറകളുമല്ല ടെക്‌നോളജിയുടെ ഈ പുതിയ കാലത്തുള്ളത്. അതുകൊണ്ടുതന്നെ പ്രത്യാഘാതവും ഗുരുതരമായിരിക്കും. വിയറ്റ്‌നാം യുദ്ധം ആരും മറന്നിട്ടില്ല. വിയറ്റ്‌നാമിനെതിരെ അമേരിക്ക പ്രയോഗിച്ച നാപാം ബോംബ് അടക്കമുള്ള ആയുധങ്ങള്‍ 10 ലക്ഷം വിയറ്റ്‌നാംകാരെയാണ് കൊന്നൊടുക്കിയത്. രണ്ടാം ലോകയുദ്ധം 1945 ഏപ്രില്‍ 30ന് ഹിറ്റ്ലറുടെ ആത്മഹത്യയോടെ അവസാനിച്ചതാണ്. ജര്‍മനിയുടെ സഖ്യകക്ഷിയായ ഇറ്റലി അതിനുമുമ്പ് തന്നെ കീഴടങ്ങിയിരുന്നു.

തങ്ങള്‍ കീഴടങ്ങുന്നില്ലെന്ന് ജപ്പാനില്‍നിന്ന് ഏതോ പട്ടാളക്കാരന്‍ വിളിച്ച് പറഞ്ഞതിന്റെ പേരിലാണ് ഹിറ്റ്ലര്‍ മരിച്ച് മൂന്നുമാസം കഴിഞ്ഞ് അമേരിക്ക ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നീ പട്ടണങ്ങളെ ഹൈഡ്രജന്‍ ബോംബിട്ട് ചാമ്പലാക്കി ലക്ഷങ്ങളെ കൊന്നൊടുക്കിയത്. യുദ്ധത്തില്‍ പരാജയം സമ്മതിച്ച ഒരു രാജ്യത്തെ വീണ്ടും ബോംബിട്ട് തകര്‍ക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇന്നും മുഴങ്ങുന്നുണ്ട്.

America Flag

ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ അധികാരശക്തിയും ആയുധശക്തിയും ആജ്ഞാശക്തിയും അടിച്ചേല്‍പ്പിക്കാനാണ് അമേരിക്ക ജപ്പാനില്‍ ആണവായുധം പ്രയോഗിച്ചത്. അത് അവരുടെ ക്രൂര മനസ്സിനെയാണ് തുറന്നുകാട്ടുന്നത്. റിപ്പബ്ലിക്കന്‍ ആയാലും ഡെമോക്രാറ്റ് ആയാലും അമേരിക്കയ്ക്ക് ഇക്കാര്യത്തില്‍ ഒരേ മനസ്സും ഒരേ നയവുമാണുള്ളത്.

Also Read: രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; പാലക്കാട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ഡി.എം.കെ

രണ്ട് കൂട്ടരുടെയും ഭരണകാലത്ത് ഒട്ടേറെ രാജ്യങ്ങളില്‍ കടന്നാക്രമണം നടത്തി അവയെ തകര്‍ത്ത ചരിത്രമാണുള്ളത്. ഇസ്രയേല്‍ രൂപീകരണത്തിനുശേഷം കഴിഞ്ഞ 74 വര്‍ഷമായി പലസ്തീനില്‍ നടന്ന ആക്രമണ പരമ്പരകള്‍ക്ക് പിന്നില്‍ അമേരിക്കയാണ് പ്രവര്‍ത്തിച്ചത്. ഇപ്പോഴത്തെ സംഭവങ്ങള്‍തന്നെ അതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ബോംബിങ്ങിലും ഷെല്ലാക്രമണത്തിലും ഇതിനോടകം 45,000 ത്തോളം പേരുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. അതില്‍ മുപ്പതിനായിരംപേര്‍ സ്ത്രീകളും കുട്ടികളുമാണ്.

Syria Flag

ആശുപത്രികളെന്നോ അഭയകേന്ദ്രങ്ങളെന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നോ ആരാധനാലയങ്ങളെന്നോ വ്യത്യാസം കൂടാതെയാണ് ഇപ്പോഴും ബോംബിങ് തുടരുന്നത്. ലെബനനിലും ഇപ്പോള്‍ കൂട്ടക്കുരുതിയാണ് നടക്കുന്നത്. മധ്യപൂര്‍വേഷ്യയിലെ ഏക സെക്കുലര്‍ രാജ്യമാണ് സിറിയ. കഴിഞ്ഞ എട്ടുവര്‍ഷമായി സിറിയയില്‍ വന്‍ കലാപമാണ് നടക്കുന്നത്. ബാഷര്‍ അല്‍ അസദ് നേതൃത്വം നല്‍കുന്ന മതനിരപേക്ഷ സര്‍ക്കാരിനെതിരെ മതതീവ്രവാദികളാണ് യുദ്ധം ചെയ്യുന്നത്. ഈ തീവ്രവാദികള്‍ക്ക് ആയുധവും പണവും നല്‍കുന്നതാകട്ടെ അമേരിക്കയാണ്.

അതിപുരാതന കാലം മുതല്‍ ചരിത്രപാഠങ്ങളില്‍ ഉള്‍പ്പെട്ട ദേശമാണ് സിറിയ. പുരോഗമനവാദിയും ഇടതുപക്ഷക്കാരനുമായിരുന്ന അഫ്ഗാനിസ്ഥാനിലെ നജീബുള്ളയുടെ ഭരണകൂടത്തെ തകര്‍ക്കാന്‍ താലിബാന്‍ തീവ്രവാദികള്‍ക്ക് പണവും ആയുധങ്ങളും നല്‍കിയതും അമേരിക്കയാണ്. സോവിയറ്റ് പിന്തുണയോടെയാണ് നജീബുള്ള അവിടെ ഭരണം നടത്തിയിരുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച കാരണം പറഞ്ഞാണ് ആ രാജ്യം തന്നെ അമേരിക്ക തകര്‍ത്തുകളഞ്ഞത്. അവസാനം ആരെയാണോ അമേരിക്ക എതിര്‍ത്തത് അതേ താലിബാന്‍ തീവ്രവാദികള്‍ക്ക് ഭരണം തിരിച്ച് നല്‍കിയാണ് അമേരിക്കന്‍ സൈനികര്‍ പിന്‍വാങ്ങിയിരുന്നത്. ഇതാണ് വിരോധാഭാസം. ഇതാണ് അമേരിക്കയുടെ ഇരട്ടത്താപ്പ് നിലപാട്.

ആണവായുധം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ്, ഇറാഖ് പ്രസിഡന്റായ സദ്ദാം ഹുസൈനെതിരെ അമേരിക്കന്‍ പട്ടാളം ഇറങ്ങിത്തിരിച്ചിരുന്നത്. ആറുമാസംകൊണ്ട് 15 ലക്ഷം ഇറാഖികളെയാണ് അവര്‍ കൊന്നൊടുക്കിയത്. എണ്ണ നിക്ഷേപങ്ങളും അഗ്‌നിക്കിരയാക്കി. സദ്ദാമിനെയും കുടുംബാംഗങ്ങളെയും നിഷ്ഠൂരമായാണ് വധിച്ചത്. ചരിത്രാതീതകാലത്തെ മെസൊപ്പൊട്ടേമിയന്‍ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന ഇറാഖിനെയാണ് അമേരിക്ക തകര്‍ത്തെറിഞ്ഞ് കളഞ്ഞത്.

Saddam Hussein

ആഫ്രിക്കന്‍ രാജ്യമായ ലിബിയയുടെ ഭരണാധികാരി കേണല്‍ ഗദ്ദാഫി, നാറ്റോയ്‌ക്കെതിരെ ഉന്നയിച്ച ആക്ഷേപത്തിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടിരുന്നത്. അമേരിക്കയും നാറ്റോയും ചേര്‍ന്ന് മൂന്നു ദിവസംകൊണ്ടാണ് ലിബിയയെ ഇല്ലാതാക്കിയത്. ഗദ്ദാഫിയുടെ കുടുംബാംഗങ്ങളെയും ഒന്നൊഴിയാതെ വധിക്കുകയുണ്ടായി. ഇതൊക്കെയാണ് അമേരിക്കയുടെ ക്രൂരതയുടെ ഉദാഹരണങ്ങള്‍. അവര്‍ ഇനിയും ഈ ക്രൂരത തുടരാന്‍ ശ്രമിക്കുമെന്നത് ഉറപ്പാണ്. എന്നാല്‍ മാറിയ ലോക ക്രമത്തില്‍ അത്തരം നീക്കങ്ങള്‍ക്ക് വലിയ വില തന്നെ അമേരിക്ക നല്‍കേണ്ടി വരും. അതാകട്ടെ വ്യക്തവുമാണ്.

Express View

വീഡിയോ കാണാം

Top