CMDRF

ഉത്തരാഖണ്ഡിൽ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ മുസ്‌ലിംങ്ങളെ ആക്രമിച്ച് പറഞ്ഞയക്കുന്ന വിഡിയോ പുറത്ത്

ഉത്തരാഖണ്ഡിൽ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ മുസ്‌ലിംങ്ങളെ ആക്രമിച്ച് പറഞ്ഞയക്കുന്ന വിഡിയോ പുറത്ത്
ഉത്തരാഖണ്ഡിൽ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ മുസ്‌ലിംങ്ങളെ ആക്രമിച്ച് പറഞ്ഞയക്കുന്ന വിഡിയോ പുറത്ത്

മംഗ്ലൂർ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ മംഗ്ലൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ലിബർഹെഡി ഗ്രാമത്തിൽ വോട്ട് ചെയ്യാനെത്തിയ മുസ്‌ലിംകൾക്ക് നേരെ ആക്രമണം. മുസ്‍ലിം പുരുഷന്മാരെ ക്രൂരമായി മർദിച്ചതിന് ശേഷം വോട്ട് ചെയ്യാൻ അനുവദിക്കാതെ പോളിങ് ബൂത്തിൽ നിന്ന് തിരിച്ചയക്കുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി ഖാസി മുഹമ്മദ് നിസാമുദ്ദീൻ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

തോക്കും വടികളുമായാണ് അക്രമി സംഘം അഴിഞ്ഞാടിയത്. പരുക്കേറ്റവർക്ക് ആംബുലൻസ് സഹായം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ ഖാസി മുഹമ്മദ് നിസാമുദ്ദീനും ബിഎസ്‌പിയിൽ നിന്ന് മത്സരിക്കുന്ന സർവത് അൻസാരിയുടെ മകൻ ഉബൈദു റഹ്‌മാനുമാണ് പ്രധാന എതിരാളികൾ. മുൻ ഖത്തൗലി എംഎൽഎ കർതാർ സിംഗ് ഭദാനയെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്.

അക്രമികൾ പരസ്യമായി വെടിയുതിർക്കുകയായിരുന്നുവെന്നും ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും ഖാസി മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടായതെന്ന് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആശങ്ക പ്രകടിപ്പിച്ചു.
മുമ്പ് ബഹുജൻ സമാജ് പാർട്ടിയുടെ സർവത് കരീം അൻസാരി പ്രതിനിധീകരിച്ച മണ്ഡലം കഴിഞ്ഞ വർഷം ഒക്ടോബർ 30ന് അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ബദരീനാഥ് നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നു.

Top