CMDRF

ത്രിപുരയില്‍ ഗോത്രവര്‍ഗ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കടകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണം

ത്രിപുരയില്‍ ഗോത്രവര്‍ഗ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കടകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണം
ത്രിപുരയില്‍ ഗോത്രവര്‍ഗ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കടകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണം

അഗര്‍ത്തല: ത്രിപുരയിലെ ധലായ് ജില്ലയില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗോത്രവര്‍ഗ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിരവധി കടകള്‍ കത്തിക്കുകയും വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്ത് അക്രമികള്‍. ധലായ് ജില്ലയിലെ ഗണ്ഡത്വിസയില്‍ ജൂലൈ ഏഴിനുണ്ടായ സംഘര്‍ഷത്തില്‍ 19കാരനായ പരമേശ്വര് റിയാങ് എന്ന കോളജ് വിദ്യാര്‍ഥിക്കാണ് ഗുരുതരമായി പരുക്കേറ്റത്. വെള്ളിയാഴ്ച പ്രദേശത്ത് തീവെപ്പ് നടന്നിരുന്നു.

തുടര്‍ന്ന് ഗ്രാമത്തില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രഥയാത്രയോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ യുവാവിനെ ആദ്യം ഗണ്ഡത്വിസ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് പിന്നീട് ജിബിപി ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ചയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതെന്ന് ധലായ് എസ്‍പി അവിനാഷ് റായ് പിടിഐയോട് പറഞ്ഞു. ചില വീടുകളും കടകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് തങ്ങള്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ സ്ഥലത്ത് നിരോധനാഞ്ജ നടപ്പാക്കിയതായും എസ്‍പി പറഞ്ഞു.

Top