CMDRF

ഹോട്ടലുടമയെ വടിവാളിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഹോട്ടലുടമയെ വടിവാളിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
ഹോട്ടലുടമയെ വടിവാളിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മലപ്പുറം: ഹോട്ടലില്‍ അതിക്രമിച്ചു കയറി ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ചന്തക്കുന്ന് വൃന്ദാവനം പുതിയത്ത് താജുദ്ദീനെ (37) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചന്തക്കുന്നിലെ ഭഗവതി ആലുങ്ങല്‍ ഫിറോസ് ബാബുവിന്റെ പരാതിയിലാണ് നടപടി. വിറക് വാങ്ങിയ ഇനത്തില്‍ പരാതിക്കാരന്‍ അരലക്ഷം രൂപ പ്രതിക്ക് നല്‍കാനുണ്ടെന്നാണ് പൊലീസ് വിശദമാക്കിയത്. ഓഗസ്റ്റ് 12ാം തിയതി ഈ പണം ആവശ്യപ്പെട്ടുള്ള വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

12ാം തിയതി പുലര്‍ച്ചെ അഞ്ചിന് താജുദ്ദീന്‍ ഹോട്ടലില്‍ എത്തി പണം ആവശ്യപ്പെടുകയായിരുന്നു. പണത്തേച്ചൊല്ലിയുള്ള സംസാരം ഭീഷണിയിലേക്കും അക്രമത്തിലേക്കും എത്തുകയായിരുന്നു. ഫിറോസ് ബാബുവിനെ താജുദ്ദീന്‍ ഭീഷണിപ്പെടുത്തുകയും വടിവാള്‍ ഉപയോഗിച്ച് വെട്ടുകയും ചെയ്തെന്നാണ് പരാതി. ഹോട്ടലില്‍ കയറിയുള്ള ആക്രമണത്തില്‍ ഫിറോസ് ബാബുവിന് കൈകാലുകള്‍ക്ക് വെട്ടേറ്റിട്ടുണ്ട്.

അക്രമത്തിന് പിന്നാലെ താജുദ്ദീന്‍ സംഭവ സ്ഥലത്ത് നിന്ന് മുങ്ങി. ഫിറോസ് ബാബുവിന്റെ പരാതിയില്‍ ഇന്‍സ്പെക്ടര്‍ മനോജ് പറയട്ടയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. എസ്‌ഐ അജിത്കുമാര്‍, സീനിയര്‍ സിപിഒ ഷിഫിന്‍ കുപ്പനത്ത്, സിപിഒമാരായ ജിതിന്‍, അജീഷ്, വിവേക്, സജിരാജ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്ക്ക് കരിമ്പുഴ തേക്ക് മ്യൂസിയത്തിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് താജുദ്ദീനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Top