ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

നോർത്തേൺ അയർലൻഡിലെ ആൻട്രിമിലെ ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്മാനെതിരെ കൊലപാതകത്തിനും ഗാർഹിക പീഡനത്തിനും ഉൾപ്പെടെ കേസെടുത്തിട്ടുണ്ട്

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

ഡബ്ലിൻ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി പിടിയിൽ. ജോസ്മാൻ ശശി പുഴക്കേപറമ്പിലാണ് അറസ്റ്റിലായത്. നോർത്തേൺ അയർലൻഡിലെ ആൻട്രിമിലെ ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്മാനെതിരെ കൊലപാതകത്തിനും ഗാർഹിക പീഡനത്തിനും ഉൾപ്പെടെ കേസെടുത്തിട്ടുണ്ട്.

സെപ്തംബർ 26ന് രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്. ഇരുവരും താമസിച്ചിരുന്ന വീടിന് ജോസ്മാൻ തീയിടുകയായിരുന്നു. യുവതിയുടെ ശരീരത്തിൽ 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതിയായ 29കാരൻ ജോസ്മാൻ കോളെറയ്ൻ മജിസ്ട്രേറ്റ്സ് കോടതിക്ക് മുമ്പിൽ ഹാജരായെങ്കിലും യുവതി ഭർത്താവിനെതിരെ പരാതി നൽകിയിട്ടില്ല. ജോസ്മാൻറെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ ഒക്ടോബർ 22ന് വിചാരണ തുടരും.

Top