CMDRF

മണി എക്‌സ്‌ചേഞ്ച് സ്ഥാപനം കൊള്ളയടിക്കാന്‍ ശ്രമം

മണി എക്‌സ്‌ചേഞ്ച് സ്ഥാപനം   കൊള്ളയടിക്കാന്‍ ശ്രമം
മണി എക്‌സ്‌ചേഞ്ച് സ്ഥാപനം   കൊള്ളയടിക്കാന്‍ ശ്രമം

കുവൈത്ത് സിറ്റി: മഹ്ബൂലയിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ കൊള്ളയടിക്കാന്‍ ശ്രമം. മുഖംമൂടി ധരിച്ച വ്യക്തി തോക്കുമായി മണി എക്‌സ്‌ചേഞ്ച് കടയിലേക്ക് പ്രവേശിക്കുകയും തൊഴിലാളികളെ ഭീഷണി പ്പെടുത്തി പണം നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

എന്നാല്‍, പ്രതിക്ക് പണം തട്ടിയെടുക്കാനായില്ല. വൈകാതെ ടാക്സിയില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ കാമറകളില്‍ പതിഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അക്രമിയെയും വാഹനത്തെയും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top