കല്‍പ്പറ്റ: വയനാട്ടില്‍ പിഞ്ചു കുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമം. രണ്ടു മാസം പ്രായമായ കുഞ്ഞിനെയാണ് വില്ക്കാന് ശ്രമിച്ചത്. വൈത്തിരി പൊലീസ് സ്റ്റേഷന് പരിധിയിലെ പിണങ്ങോടാണ് സംഭവം. കുഞ്ഞിനെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റിക്ക്(സിഡബ്ല്യുസി) കൈമാറി.
also read: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; യെല്ലോ, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചു
കുഞ്ഞ് നിലവില്‍ സംരക്ഷണ കേന്ദ്രത്തിലാണ്. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെ കുഞ്ഞിനെയും അമ്മയെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നാണ്.